മുഖം തിളങ്ങാന്‍ തൈരും തേനും

വെബ് ഡെസ്ക്

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമമാണ് എല്ലാവരുടെയും സ്വപ്നം. ചർമം മൃദുവാകാൻ കെമിക്കലുകൾ അടങ്ങിയ പല മോയ്സ്ചറൈസറുകളും ലഭ്യമാണ്. എന്നാൽ, പ്രകൃതിദത്തമായ വസ്തുക്കളാണ് ചർമസംരക്ഷണത്തിന് ഉത്തമം

സൗന്ദര്യവർധകവസ്തുക്കളിൽ മുൻപന്തിയിലുള്ള കോംബോയാണ് തൈരും തേനും. ഇത് ചർമത്തിലെ പാടുകളും കരുവാളിപ്പും അകറ്റുകയും ചർമത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും

പ്രോബയോട്ടിക്സ്, ഫൈബർ, പ്രോട്ടീൻ, കാൽസ്യം, വിവിധ അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് തൈര്. ഇത് ചർമകോശങ്ങളിലെ ഓക്സിഡേഷൻ സുഗമമാക്കാന്‍ സഹായിക്കും

തൈരിൽ ലാക്റ്റിക് ആസിഡും തേനിൽ ഹ്യൂമെക്റ്റന്റും അടങ്ങിയിട്ടുണ്ട്. ഇത് ഇവ രണ്ടും പ്രകൃതിദത്ത മോയ്സ്ചറൈസറുകളായി പ്രവർത്തിക്കുകയും ചർമത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും

തേനും തൈരും പ്രകൃതിദത്ത എക്സ്ഫോളിയേറ്ററുകളായി പ്രവർത്തിക്കുന്നു. ഇത് സുഷിരങ്ങൾ അടയ്ക്കാനും ചർമത്തിന് ഉള്ളിൽനിന്ന് ശ്വസിക്കാനും സഹായിക്കും

തേനിലും തൈരിലും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമത്തിലുണ്ടാകുന്ന പുകച്ചിൽ ഇല്ലാതാക്കുന്നതിനും നീർവീക്കം കുറയ്ക്കുന്നതിനും സഹായിക്കും

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള തൈരും തേനും, ചർമത്തെ സൂക്ഷ്മജീവികളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കും

തൈരും തേനും സമം ചേർത്ത് പുരട്ടുന്നത് ജലാംശം നിലനിർത്തുകയും ചർമത്തില്‍ വരകളും ചുളിവുകളും ഉണ്ടാകാതിരിക്കാനും യുവത്വം നിലനിർത്താനും സഹായിക്കും