വ്യായാമത്തിനായി നൃത്തരൂപങ്ങളും പരിശീലിക്കാം

വെബ് ഡെസ്ക്

മിക്കയാളുകള്‍ക്കും വ്യായാമത്തിനായി സമയം മാറ്റിവയ്ക്കാനും ദിനചര്യയില്‍ ഉള്‍പ്പെടുത്താനുമെല്ലാം മടിയാണ്.

എന്നാല്‍ ഇഷ്ടപ്പെട്ട നൃത്തങ്ങളിലൂടെ വ്യായാമം പരിശീലിച്ചു നോക്കിയാലോ

സുംബ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കലോറിയെ എരിച്ച് കളയുന്നതിനും ഫലപ്രദമായ നൃത്തരൂപമാണ് ഇത്.

Sergejs Rahunoks

ഹിപ്പ് ഹോപ്പ്

ശരീരത്തെ ബാലന്‍സ് ചെയ്യാന്‍ ഫലപ്രദമായ ഏറ്റവും നല്ല നൃത്തരൂപമാണ് ഹിപ്പ് ഹോപ്പ്

ബാലറ്റ് ഡാന്‍സ്

ശാരീരിക ഏകോപനവും മാനസികാരോഗ്യം വളര്‍ത്തുന്നതിനും സഹായിക്കുന്ന നൃത്തരൂപമാണ് ബാലറ്റ് ഡാന്‍സ്

Photographer:Slyusarenko

ജാസ്

ഹൃദയാരോഗ്യത്തിനും പേശികളെ ബലപ്പെടുത്തുന്നതിനും സഹായിക്കുന്ന നൃത്തരൂപമാണ് ജാസ്

സല്‍സ

ചടുലമായ നൃത്ത ചുവടുകളുള്ള സല്‍സ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു . കലോറിയെ എരിച്ച് കളയുന്നതിനും ഈ നൃത്തരൂപം സഹായിക്കുന്നു

ബെല്ലി ഡാന്‍സ്

സന്ധി വേദനയില്‍പ്പെട്ട് വലയുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന വ്യായാമാണ് ബെല്ലി ഡാന്‍സ്