ക്രിസ്മസ് ആഘോഷിക്കാം; രുചിയൂറും വിഭവങ്ങള്‍ക്കൊപ്പം

വെബ് ഡെസ്ക്

ക്രിസ്മസ് ആരവങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തമാക്കാനുള്ള ആലോചനയിലായിരിക്കും പലരും

ക്രിസ്മസ് ട്രീയും സമ്മാനങ്ങളും പുല്‍ക്കൂട്ടും ഒരുക്കുന്ന തിരക്കിലാണ് എല്ലാവരും. കൂടെ ഭക്ഷണത്തിലെ വൈവിധ്യവും ക്രിസ്മസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു

ക്രിസ്മസിന് രുചിക്കൂട്ടാന്‍ സഹായിക്കുന്ന വിഭവങ്ങളെ പരിചയപ്പെടാം

പ്ലം കേക്ക്

പ്ലം കേക്കില്ലാതെ ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ണമാകില്ല. ഡ്രൈ ഫ്രൂട്‌സുകളാല്‍ നിര്‍മിച്ച ഈ കേക്കുകളുടെ തയ്യാറെടുപ്പുകൾ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങുന്നു. കേക്കിന് രുചി നല്‍കാന്‍ പ്ലംസും ഡ്രൈ ഫ്രൂട്ട്‌സും റമ്മില്‍ കുതിര്‍ത്ത് വെക്കണം

റോസ്റ്റഡ് ചിക്കന്‍

ക്രിസ്മസ് വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് റോസ്റ്റഡ് ചിക്കന്‍. റോസ്റ്റഡ് ടര്‍ക്കിയും ഇക്കൂട്ടത്തിലെ പ്രധാനിയാണ്

എഗ്ഗ്‌നോഗ്

ക്രിസ്മസിന് പാകം ചെയ്യുന്ന ഒരു പാനീയമാണ് എഗ്ഗ്‌നോഗ്. പാല്‍, ക്രീം, മുട്ട എന്നിവ ചേര്‍ത്താണ് എഗ്ഗ്‌നോഗുണ്ടാക്കുന്നത്. കുറച്ച് കറുവാപ്പട്ടയും കൂടി ചേര്‍ത്ത് രുചി വര്‍ധിപ്പിക്കാം. ചൂടോടെയും തണുപ്പോടെയും കഴിക്കാവുന്നതാണ്

ക്രിസ്മസ് കുക്കീസ്

മാവ്, ബട്ടര്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന കുക്കീസ് ക്രിസ്മസിന് വിരുന്നു വരുന്നവര്‍ക്കുള്ള സമ്മാനമായി നല്‍കാവുന്നതാണ്

ചോക്ലേറ്റ് ജിഞ്ചര്‍ബ്രെഡ് കുക്കികള്‍

ക്രിസ്മസിന് നിര്‍ബന്ധമായും കാണപ്പെടുന്ന കുക്കികളാണിവ. ജിഞ്ചര്‍ബ്രെഡ് കുക്കികളില്‍ ചോക്ലേറ്റ് കൂടി ചേര്‍ക്കുന്നതിലൂടെ അതിമനോഹരമായ രുചികള്‍ ലഭിക്കുന്നു