ബർഗർ പ്രേമികള്‍ക്കായി ഇതാ വ്യത്യസ്ത തരം ബർഗറുകൾ

വെബ് ഡെസ്ക്

ഇന്ന് ഇൻ്റർനാഷണൽ ബർഗർ ഡേ. മിക്കവർക്കും ഇഷ്ടമുള്ള ഫാസ്റ്റ്ഫുഡാണ് ബർഗർ

വിവിധതരം ബർഗർ വിപണിയിലുണ്ട്. വ്യത്യസ്തമായ ബർഗറുകൾ ഏതൊക്കെയെന്ന് നോക്കാം

വാഗ്യു കട്സു ബർഗർ

ജാപ്പനീസ് സ്പെഷ്യൽ ബർഗറാണിത്. ജാപ്പനീസ് കന്നുകാലികളുടെ കൂട്ടത്തെയാണ് വാഗ്യുവെന്ന് പറയുന്നത്. വാഗ്യു ബീഫ്, ഉപ്പ്, കുരുമുളക്, വെജിറ്റബിൾ ഓയിൽ, ബർഗർ ബണ്‍, ടോപ്പിങ്സ് എന്നിവയാണ് വാഗ്യു കട്സു ബർഗർ ഉണ്ടാക്കാൻ ആവശ്യമായ പ്രധാന ഇനങ്ങൾ

ബ്രേക്ക് ഫാസ്റ്റ് ബർഗർ

പേര് പോലെ തന്നെ പ്രഭാത ഭക്ഷണമായി തയ്യാറാക്കാൻ സാധിക്കുന്ന ബർഗറാണിത്. ബർഗർ ബണ്‍, മുട്ട, പഴുത്ത അവക്കാഡോ, തക്കാളി, ബട്ടർ ലെറ്റൂസ് എന്നിവയാണ് ഇതിന് വേണ്ട പ്രധാന വിഭവങ്ങൾ

സ്വീറ്റ് ചില്ലി ചിക്കൻ ബർഗർ

ചിക്കൻ ബ്രസ്റ്റ്, മയോണൈസ്, ബർഗർ ബണ്‍, മല്ലിയില, ചെറുനാരങ്ങ, ചില്ലി സോസ്, കുക്കുമ്പർ എന്നിവയാണ് സ്വീറ്റ് ചില്ലി ചിക്കൻ ബർഗറിന് ആവശ്യമായ ചേരുവകൾ

തന്തൂരി കോഡ് ബർഗർ

ഒലീവ് ഓയിൽ, തന്തൂരി മസാല, യോഗർട്ട്, കോഡ് മത്സ്യം (കടൽപ്പൂച്ചൂടി എന്നറിയപ്പെടുന്ന മത്സ്യ വിഭാഗം), സവാള, പുതിന ഇല, കുക്കുമ്പർ, ബ്രിയോഷ്, ഉപ്പ്, കുരുമുളക് എന്നീ വിഭവങ്ങളുപയോഗിച്ച് തന്തൂരി കോഡ് ബർഗറുണ്ടാക്കാം

ചിക്കൻ കട്സു ബർഗർ

ബർഗർ ബണ്‍, സ്കിൻലെസ് ചിക്കൻ ബ്രസ്റ്റ്, ചൈനീസ് കാബേജ്, കാരറ്റ്, സവാള, യോഗർട്ട്, ചില്ലി സോസ്, ഒലീവ് ഓയിൽ എന്നിവയാണ് രുചിയൂറും ചിക്കൻ കട്സു ബർഗറിന് ആവശ്യമായ ചേരുവകൾ