ഫോണിൽ വെള്ളം കയറിയോ? ഉടനടി ഈ കാര്യങ്ങൾ ചെയ്യണം

വെബ് ഡെസ്ക്

ഫോണിൽ വെള്ളം കയറുന്നതും ഫോൺ കേടാകുന്നതും പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ ഫോണിൽ വെള്ളം കയറി എന്നോർത്ത് പേടിക്കേണ്ട. ഉടനടി ചില കാര്യങ്ങൾ ചെയ്താൽ ഫോൺ കേടാകുന്നതും ഫയലുകൾ നഷ്ടമാകുന്നതും തടയാം.

ഫോണിൽ വെള്ളം കയറിയാൽ എത്രയും വേഗം വെള്ളം തുടച്ചു നീക്കണം. കോട്ടൺ തുണി ഉപയോഗിച്ചാൽ പെട്ടെന്ന് വെള്ളം വലിച്ചെടുക്കും

വെള്ളം തുടയ്ക്കുമ്പോൾ ഫോണിന്റെ ബട്ടണുകൾ അമരാതെ ശ്രദ്ധിക്കണം, ബട്ടൺ ഞെങ്ങുന്നതനുസരിച്ച് വെള്ളം ഫോണിന്റെ ഉള്ളിലേയ്ക്ക് കയറാൻ സാധ്യതയുണ്ട്.

വെള്ളം കയറിയെന്ന് തോന്നിയാൽ എത്രയും വേഗം തന്നെ ഫോൺ ഓഫാക്കണം, അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ടിനോ ഫോൺ കേടാകാനോ ഇടയായേക്കാം.

ശേഷം ഫോണിൽ നിന്ന് സിം കാർഡ്, മെമ്മറി കാർഡ് എന്നിവ നീക്കം ചെയ്യുക. കാർഡുകൾ കേടാകാതെ തടയാൻ ഇത് സഹായിക്കും

ഫോണിലെ വെള്ളം വലിച്ചെടുക്കാനായി ഹെയർ ഡ്രയർ, ഒവൻ, മൈക്രോവേവ് എന്നിവ ഒരിക്കലും ഉപയോഗിക്കരുത്. ഉയർന്ന താപനില ഏൽക്കുന്നത് കൂടുതൽ തകരാറ് ഉണ്ടാക്കുന്നു

ഡിവൈസിനുള്ളിലെ വെള്ളം വലിച്ചെടുക്കാനായി ഫോൺ അരിയുടെ ഉള്ളിലോ, സിലിക്ക ജെല്ലിന്റെ ഉള്ളിലോ ഒന്ന് രണ്ടു ദിവസം വയ്ക്കുക. ഈ രീതിയിൽ ഫോൺ വച്ചാൽ വെള്ളം വലിഞ്ഞു പൊയ്‌ക്കൊള്ളും

ഈ മാർഗങ്ങൾ എല്ലാം ചെയ്ത ശേഷവും ഫോൺ പ്രവർത്തിക്കുന്നില്ലെങ്കിൽ സർവീസ് സെന്ററുമായി ബന്ധപ്പെടുക