മുടി വളരാൻ വ്യായാമം ചെയ്യാം

വെബ് ഡെസ്ക്

ദിവസവും വ്യായാമം ചെയ്യുന്നത് മുടി വളരാൻ സഹായിക്കുമെന്ന് എത്രപേർക്ക് അറിയാം? കൃത്യമായ സംരക്ഷണവും പരിപാലനവും മാത്രമല്ല മുടി വളരുന്നതിന് ആവശ്യം. കഴിക്കുന്ന ഭക്ഷണവും ജീവിതശൈലിയും പോലും മുടിയുടെ ആരോഗ്യത്തെ ബാധിക്കും

ജോഗിങ്

ദിവസവും രാവിലെയോ വൈകിട്ടോ ജോഗിങ്ങിന് പോകുന്നത് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കും. ഇത് മുടി വളരാൻ സഹായിക്കും

ഹൈ ഇന്റന്‍സിറ്റി വര്‍ക്കൗട്ടുകള്‍

ദിവസവും രണ്ട് ഇടവേളകളിലായി ഹൈ ഇന്റൻസിറ്റി വര്‍ക്കൗട്ട് ചെയ്യാം. ശരീരത്തിലെ പരമാവധി ഊർജം ഉപയോഗിച്ച് വ്യായാമം ചെയ്യുന്ന മാർഗമാണിത്. അടിയന്തര ഹോർമോണായ അഡ്രിനാലിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. ഇതുമൂലം സമ്മർദം കുറയുകയും മുടി വളരുകയും ചെയ്യും

പ്രാണായാമം

ശ്വാസോച്ഛാസ പ്രക്രിയയുടെ ഗതിയെ നിയന്ത്രിച്ച് ഹാപ്പി ഹോർമോണുകളെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വ്യായാമ രീതിയാണ് പ്രാണായാമം. ഇത് മുടി വളരാൻ സഹായിക്കും

യോഗ

യോഗ പോലെ മനസിനെയും ശരീരത്തെയും ഒരുപോലെ നിയന്ത്രിക്കാൻ സഹായിക്കുന്ന വ്യായാമ രീതികൾ മുടി വളർച്ചയ്ക്ക് ഉത്തമമാണ്

Caroline Treadway

കഴുത്തിനും വേണം വ്യായാമം

കഴുത്തിനായി ചെയ്യുന്ന വ്യായാമങ്ങൾ മുടിയുടെ ആരോഗ്യത്തിൽ പ്രധാനമാണെന്നും അവ മുടി വളരാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു

എയ്റോബിക് വ്യായാമങ്ങൾ

കാർഡിയോ വര്‍ക്കൗട്ടുകൾ, എയ്റോബിക് വ്യായാമങ്ങൾ എന്നിങ്ങനെയുള്ള 'ഹൈ- ഇംപാക്റ്റ് വര്‍ക്കൗട്ടുകൾ' മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യും

വ്യായാമത്തിനൊപ്പം ശരീരത്തിൽ രക്തം വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും ഏറെ ഗുണം ചെയ്യും. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി വളരാൻ സഹായിക്കും