സപ്ലിമെന്റുകള്‍ ഒഴിവാക്കാം, ചര്‍മം മൃദുവാക്കാം; പ്രകൃതിദത്ത കൊളാജന്‍ ലഭിക്കുക ഈ ഭക്ഷണങ്ങളില്‍നിന്ന്

വെബ് ഡെസ്ക്

ചർമത്തെ മൃദുവാക്കുന്നതിനും ഇലാസ്തികത വർധിപ്പിക്കുന്നതിനും അതിലൂടെ യുവത്വം നിലനിർത്തുന്നതിനും ഏറ്റവും ആവശ്യമായ ഒന്നാണ് കൊളാജൻ

സൗന്ദര്യസംരക്ഷണത്തിന് കൊളാജൻ സപ്ലിമെന്റുകളും പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ, ഭക്ഷണത്തിൽ കുറച്ച് ശ്രദ്ധിച്ചാൽ, ശരീരത്തിന് ആവശ്യമായ കൊളാജന്‍ പ്രകൃതിദത്തമായിത്തന്നെ ലഭിക്കും

ചീര, കോളിഫ്ലവർ, ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയ വിറ്റാമിൻ സി, ഇരുമ്പ് എന്നിവയടങ്ങിയ ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കും

സിട്രിക് ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ കഴിക്കുന്നത് കൊളാജൻ ഉത്പാദനം വർധിപ്പിക്കും. ദിവസവും രാവിലെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എന്നിങ്ങനെ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായവ കഴിക്കുന്നത് കൊളാജൻ വർധിപ്പിക്കും

ആരോഗ്യപരമായ കൊഴുപ്പടങ്ങിയ ബദാം, വാൽനട്ട്, ചിയ സീഡ്, ഫ്ലാക്സ് സീഡ് എന്നിവ ശരീരത്തിന് ആവശ്യമായ സിങ്ക്, വിറ്റാമിൻ ഇ, കൊളാജൻ എന്നിവ നൽകും

ബീൻസ്, പയർ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമത്തിന് ഗുണം ചെയ്യും

ശരീരത്തിന് ഗുണംചെയ്യുന്ന കൊഴുപ്പ്, വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ അവകാഡോ ഇലാസ്തികത വർധിപ്പിക്കാൻ സഹായിക്കും

വിറ്റാമിൻ സി സമ്പന്നമായ ഉണ്ടമുളക്, കൊളാജൻ വർധിപ്പിക്കാൻ സഹായിക്കും