വളര്‍ത്തുമൃഗങ്ങളുടെ ദുർഗന്ധം പ്രശ്നമാകുന്നുണ്ടോ? പരിഹരിക്കാൻ വഴികളുണ്ട്

വെബ് ഡെസ്ക്

വീടിനുള്ളില്‍ തങ്ങി നില്‍ക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ ദുർഗന്ധം പലപ്പോഴും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. എങ്ങനെയാണ് ഇത് അകറ്റേണ്ടത്. അതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്?

വളര്‍ത്തു മൃഗങ്ങളെ വൃത്തിയായും ചിട്ടയായും പരിപാലിക്കുന്നത് ഒരു പരിധിവരെ ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും

മൃഗങ്ങളെ വീടിനുള്ളില്‍ വളർത്തുന്നവരാണ് നിങ്ങളെങ്കില്‍ ദിവസവും വീട് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

വളര്‍ത്തു മൃഗങ്ങള്‍ ഛർദ്ദിക്കുകയോ മലമൂത്രവിസര്‍ജനം നടത്തുയോ ചെയ്താല്‍ ഉടന്‍ വൃത്തിയാക്കണം

ടോയ്സ്, ബെഡ് എന്നിവയില്‍ മൃഗങ്ങളുടെ രോമങ്ങളും അഴുക്കും തങ്ങിനില്‍ക്കാനും അത് ദുര്‍ഗന്ധത്തിന് കാരണമാകാനും സാധ്യതയുണ്ട്. അതിനാല്‍ അവ ദിവസേന കഴുകണം

വീട്ടില്‍ വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്ത പക്ഷം അത് ദൂര്‍ഗന്ധത്തിന് കാരണമാകും

ബേക്കിങ് സോഡയ്ക്ക് ദുർഗന്ധം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതിനാല്‍ തന്നെ അത് വീട്ടുപകരണങ്ങളിലും കാര്‍പ്പെറ്റിലും വിതറുന്നത് ദുര്‍ഗന്ധമകറ്റും

വിനാഗിരിയും വെള്ളവും സമാസമം ചേര്‍ത്ത് തിളപ്പിച്ചത് വൃത്തിയാക്കാൻ ഉപയോഗിക്കുന്നത് ദുർഗന്ധത്തെ അകറ്റാന്‍ സഹായിക്കും