ബന്ധങ്ങള്‍ ദൃഢമാക്കാം, ഭിന്നതകള്‍ പരിഹരിക്കാന്‍ ചില വഴികള്‍

വെബ് ഡെസ്ക്

മനുഷ്യ ബന്ധങ്ങളില്‍ ഭിന്നതകളും തര്‍ക്കങ്ങളും പതിവാണ്, അത് സമയാസമയം പരിഹരിക്കപ്പെടുക എന്നത് ആരോഗ്യ കരമായ ബന്ധങ്ങളുടെ അടിസ്ഥാനമാണ്.

വികാരങ്ങള്‍ തുറന്നു പറയുക

ആശയവിനിമയം മനുഷ്യ ബന്ധങ്ങളില്‍ ഏറെ പ്രധാനമാണ്. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്നുപങ്കുവയ്ക്കുന്നത് തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

കുറ്റപ്പെടുത്തല്‍ ഒഴിവാക്കാം

ചെറിയ കാര്യങ്ങളില്‍ പോലും പരസ്പരം കുറ്റപ്പെടുത്തനുന് പ്രവണത ഭിന്നത വര്‍ധിപ്പിക്കും.

നല്ല കേള്‍വിക്കാരനാകാം

നല്ല പങ്കാളികള്‍ക്ക് മിതച്ച സുഹൃത്തുക്കളാകാന്‍ കഴിയണം. നമുക്ക് ഒപ്പമുള്ളവരെ ക്ഷമയോടെ കേള്‍ക്കാം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇതുഗുണം ചെയ്യാം.

പരസ്പര ധാരണ

അരോഗ്യകരമായ ബന്ധങ്ങളില്‍ പരസ്പര ധാരണ പ്രധാനമാണ്. ത്യാഗം സഹിച്ച് ബന്ധങ്ങളില്‍ നില്‍ക്കുന്നു എന്ന തോന്നല്‍ കൊണ്ടുവരാതിരിക്കുക.

വികാരങ്ങളില്‍ തീരുമാനങ്ങളെടുക്കരുത്

വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ അപ്പോഴത്തെ വികാരത്തിന്റെ അടിസ്ഥാനത്തിലാകരുത് ഓരോ തീരുമാനങ്ങളും.