മുടി തിളങ്ങും മുട്ടയിലൂടെ; പരീക്ഷിക്കാം ഈ മാർഗങ്ങൾ

വെബ് ഡെസ്ക്

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട. ഭക്ഷണക്രമത്തിൽ അനിവാര്യമായ ഒന്നാണ് മുട്ട.

പ്രോട്ടീനുകളും പോഷകങ്ങളുമുള്ളതിനാൽ മുടിയുടെ ആരോഗ്യത്തിനും മുട്ട വലിയ പങ്കുവഹിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് മുട്ട ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്ന് പരിശോധിക്കാം

എഗ്ഗ് മാസ്ക്

മുടിയുടെ നീളത്തിനനുസരിച്ച് ഒന്നോ രണ്ടോ മുട്ടകള്‍ ബീറ്റ് ചെയ്ത് നനഞ്ഞ മുടിയിൽ പുരട്ടുക. 20-30 മിനുറ്റുകള്‍ക്ക് ശേഷം മുടി തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. തുടർന്ന് ഷാംപൂ ഉപയോഗിക്കുക

എഗ്ഗ് ആൻഡ് ഒലിവ് ഓയിൽ മാസ്ക്

ഒന്നോ രണ്ടോ മുട്ടയിൽ ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിൽ മിക്സ് ചെയ്യുക. മുടിയുടെ അറ്റത്ത് പുരട്ടുക. 30 മിനുറ്റിന് ശേഷം കഴുകി കളയുക. വരണ്ട മുടിക്ക് ജലാംശവും തിളക്കവും നൽകാൻ ഇത് ഉപയോഗിക്കുന്നു

എഗ്ഗ് ആൻഡ് യോഗട്ട് മാസ്ക്

ഒന്നോ രണ്ടോ മുട്ടയിൽ യോഗട്ട് ചേർത്ത് യോജിപ്പിക്കുക. മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. നന്നായി മസാജ് ചെയ്യുക. 20-30 മിനുറ്റിന് ശേഷം കഴുകി കളയുക. ഇത് തലയോട്ടി വൃത്തിയാക്കുന്നതിനും ആരോഗ്യമുള്ള മുടി വളരുന്നതിനും സഹായിക്കുന്നു

എഗ് ആൻഡ് ഹണി മാസ്ക്

ഒന്നോ രണ്ടോ മുട്ടയിൽ തേൻ ചേർക്കുക. ഈ മിശ്രിതം മുടിയിൽ 20-30 മിനുറ്റ് പുരട്ടി വച്ചതിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക. വരണ്ട മുടി തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കുന്നു

എഗ്ഗ് ആൻഡ് ബനാന മാസ്ക്

മുട്ടയിൽ പഴം മുറിച്ച് ബ്ലെൻഡ് ചെയ്തിടുക. 30 മിനുറ്റിന് ശേഷം കഴുകി കളയുക. മുടി മിനുസമുള്ളതാക്കാൻ ഇത് സഹായിക്കുന്നു