താരന്‍ അകറ്റാം, മുടി സംരക്ഷിക്കാം; ചില നാടന്‍ വഴികള്‍

വെബ് ഡെസ്ക്

മുടി വൃത്തിയാക്കാന്‍ താളി ശീലമാക്കുന്നത് താരന് ഉത്തമമാണ്.

ചെമ്പരത്തി, ചീവയ്ക്കാപ്പൊടി, ഉലുവ കുതിര്‍ത്ത് അരച്ചത് എന്നിവയെല്ലാം താളി ആയി ഉപയോഗിക്കാം.

ഹെയര്‍ പായ്ക്ക് ആയി ത്രിഫല ചൂര്‍ണം മുടിയില്‍ ഉപയോഗിക്കാം.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ പേരയില തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് ഗുണം ചെയ്യും.

അരച്ചെടുത്ത ആര്യവേപ്പില, തുളസിയില എന്നിവയ്‌ക്കൊപ്പം തൈര് ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും താരനെ അകറ്റാന്‍ സഹായിക്കും.

ആഴ്ചയിലൊരിക്കല്‍ ഈ കൂട്ട് ഉപയോഗിക്കാം.