ആഘോഷ വേളകളില്‍ കലോറി കൂടുന്നുവോ; പരിഹാരം നടത്തത്തിലുണ്ട്

വെബ് ഡെസ്ക്

ദീപാവലി മുതലായ ഉത്സവ സീസണിന്റെ ആഘോഷത്തിലാണ് നാമെല്ലാവരും. ആഘോഷ വേളകളിലെ ഭക്ഷണമാണ് ഏവരെയും ഏറെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം

പൊതുവേ ഡയറ്റ് പാലിക്കുന്നവര്‍ പോലും അവരുടെ ഭക്ഷണ രീതികള്‍ക്ക് ഒരു ഇടവേള നല്‍കുന്ന സമയമാണ് ഇത്തരം ആഘോഷ വേളകള്‍. വ്യായാമവും ഈ സമയങ്ങളില്‍ ഒഴിവാക്കുന്നു

ആഘോഷ വേളകളിലെ തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത്തരം ആഘോഷവേളകളിലും ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്

ഫിറ്റ്‌നസ് നിലനിര്‍ത്താനും ആഘോഷവേളകളിലെ അമിതാഹാരം മൂലമുള്ള കലോറികള്‍ ഇല്ലാതാക്കാനും നടത്തത്തില്‍ പരിഹാരമുണ്ട്

പടികളും ലിഫ്റ്റും ഉള്ള സ്ഥലങ്ങളിലാണെങ്കില്‍ പടികള്‍ ഉപയോഗിച്ച് മുകളിലേക്ക് കയറാന്‍ ശ്രമിക്കുക. പോകേണ്ട സ്ഥലങ്ങളില്‍ (ദൂരം കുറവാണെങ്കില്‍) നടന്നു തന്നെ പോകാന്‍ ശ്രമിക്കുക. ഇവ ശരീരം ഇളകാന്‍ സഹായിക്കും

സ്ഥിരമായി ചെയ്യേണ്ട വ്യായാമമാണിത്. തിരക്കുള്ള ഒരു ദിവസമാണെങ്കില്‍ അതിരാവിലെ അല്ലെങ്കില്‍ രാത്രി വൈകിയും നടക്കാവുന്നതാണ്. പക്ഷേ ഒരു കാരണവശാലും നടത്തം ഒഴിവാക്കരുത്

ഉത്സവ സമയങ്ങളിലെ ഇത്തരം നടത്തം അമിതമായി കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള കലോറി എരിച്ചു കളയാന്‍ സഹായിക്കുന്നു

ഉത്സവ സമയങ്ങളിലുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനും നടത്തം സഹായിക്കുന്നുണ്ട്. ഇതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാധിക്കുന്നു

ആഘോഷവേളകളില്‍ എല്ലാവരും ചേര്‍ന്ന് ചെറിയ രീതിയിലുള്ള നടത്തത്തിലൂടെ സാമൂഹികമായ ഇടപഴകലും വര്‍ധിക്കുന്നു