മുഖക്കുരു നോക്കി അസുഖങ്ങൾ തിരിച്ചറിയാം

വെബ് ഡെസ്ക്

മുഖം മനസിന്റെ കണ്ണാടി മാത്രമല്ല ശരീരത്തിന്റെ പ്രതിഫലനം കൂടിയാണ്

ശരീരത്തിൽ എവിടെയെങ്കിലും അസുഖം ബാധിച്ചിട്ടുണ്ടെങ്കിൽ മുഖം കണ്ടാൽ അറിയാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളും മുഖവുമായി എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം

കവിളിലെ കുരുക്കൾ

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പുകവലി, ബാക്ടീരിയ അണുബാധ എന്നിവയുള്ളപ്പോഴാണ് കവിളിൽ കുരുക്കൾ വരുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്

താടിയിലെ കുരുക്കൾ

ശരീരത്തിലെ ഹോർമോണൽ സംബന്ധമായ പ്രശ്നങ്ങളെയും അമിതമായ ഷുഗറിന്റെ അളവിനെയും താടിയിലെ കുരുക്കൾ സൂചിപ്പിക്കുന്നു

നെറ്റിയിലെ കുരുക്കൾ

കൂടിയ മാനസിക സമ്മർദം, ശരീരത്തിൽ കഫീന്റെ അളവ് വർധിക്കുന്നത്, രക്ത ചംക്രമണം കൃത്യമായി നടക്കാത്തത് എന്നിവയുടെ ലക്ഷണമാണ് നെറ്റിയിലെ കുരുക്കൾ

പുരികത്തിലെ കുരുക്കൾ

അമിതമായ അളവിൽ മാംസാഹാരം കഴിക്കുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. കരൾ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരിലും ഈ ലക്ഷണം പ്രകടമായേക്കാം

മൂക്കിലെ കുരു

ധാരാളം ഉപ്പു കഴിക്കുന്നവരാണെങ്കിൽ മൂക്കിൽ കുരുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്

വായിലെ കുരുക്കൾ

ദഹന സംബന്ധമായ പ്രശ്നങ്ങൾ, വിറ്റാമിൻ കുറവ് എന്നിവയുള്ളവരിലാണ് ഇത് പ്രകടമായി കാണുക. മദ്യം, കൊഴുപ്പുള്ള ഭക്ഷണം എന്നിവ ഉപേക്ഷിക്കുക