സഹോദരങ്ങള്‍ തമ്മില്‍ മത്സരമുണ്ടോ? ഗുണവും ദോഷവുമറിയാം

വെബ് ഡെസ്ക്

സഹോദരങ്ങള്‍ തമ്മില്‍ വളരെ സ്‌നേഹത്തോട് കൂടിയുള്ള സംഘട്ടനങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും അത് മോശമായി മാറാറുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള അടിപിടികളില്‍ ഗുണവും ദോഷവുമുണ്ടാകുന്നു

സഹോദരങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ കുട്ടികള്‍ക്ക് തന്നെ പരിഹരിക്കാന്‍ പഠിപ്പിക്കണം. അതിലൂടെ സഹോദരങ്ങള്‍ക്ക് പരസ്പരം വൈകാരികമായി മനസിലാക്കാന്‍ സാധിക്കും

സൗഹൃദപരമായ മത്സരമാണ് സഹോദരങ്ങള്‍ക്ക് ആവശ്യം. സഹകരണം, പ്രശ്‌നപരിഹാരം തുടങ്ങിയ മൂല്യങ്ങള്‍ ഇതിലൂടെ കുട്ടികള്‍ക്ക് പഠിക്കാം

നിരാശ, നഷ്ടം തുടങ്ങിയവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതുപോലുള്ള വിലപ്പെട്ട ജീവിത നൈപുണ്യങ്ങള്‍ കുട്ടികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു

തര്‍ക്ക പരിഹാരവും ചര്‍ച്ചകളും പോലുള്ള അടിസ്ഥാന കഴിവുകള്‍ വികസിപ്പിക്കുന്നതിന് സഹോദര മത്സരം സഹായിക്കുന്നു. ഒരു തര്‍ക്കം വന്നാല്‍ എങ്ങനെ പരിഹരിക്കാമെന്നും കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിക്കും

സംഘട്ടനവും മത്സര ബുദ്ധിയും കൈകാര്യം ചെയ്യുന്നതിലൂടെ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനും മറ്റുള്ളവരോട് സഹാനുഭൂതിയും അനുകമ്പയും വളര്‍ത്തിയെടുക്കാനും അവര്‍ക്ക് പഠിക്കാനാകും

പലപ്പോഴും കുട്ടികള്‍ തമ്മിലുള്ള അനാവശ്യ മത്സരങ്ങള്‍ക്കുള്ള കാരണം മാതാപിതാക്കള്‍ നടത്തുന്ന താരതമ്യമാണ്. ഇത്തരം താരതമ്യങ്ങള്‍ കുട്ടികള്‍ തമ്മില്‍ ശത്രുതാ മനോഭാവമുണ്ടാകാന്‍ കാരണമാകുന്നു

സഹോദരങ്ങള്‍ തമ്മില്‍ പകയും മോശമായ തരത്തിലുള്ള മത്സര ബുദ്ധിയും ഉണ്ടാകാന്‍ ഇത് കാരണമാകുന്നു. ഓരോ കുട്ടിയും വ്യത്യസ്തമായ കഴിവുള്ളവരാണ്. അത് മനസിലാക്കി കുട്ടികളോട് പെരുമാറേണ്ടത് ആവശ്യമാണ്‌