മുടികൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണരീതികള്‍

വെബ് ഡെസ്ക്

മുടികൊഴിച്ചിലിന് പലകാരണങ്ങളുണ്ടാകാം. ഹോർമോണ്‍ മാറ്റങ്ങള്‍, ജീവിതശൈലി, ഭക്ഷണരീതി, പാരമ്പര്യം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു

മുടികൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണരീതികള്‍ പരിശോധിക്കാം

പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമായേക്കാം

പ്രോട്ടീനുകളുടെ കുറവ് മുടിയുടെ ആരോഗ്യത്തെ ബാധിക്കും

വിറ്റാമിന്‍ ഇ, ഡി, അയണ്‍, സിങ്ക് തുടങ്ങിയവയുടെ അഭാവവും മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കൊഴിച്ചുലുണ്ടാകുകയും ചെയ്യും

ഫാസ്റ്റ് ഫുഡുകളെ അമിതമായി ആശ്രയിക്കുന്നത്. ഇത്തരം ഭക്ഷണങ്ങളില്‍ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവുണ്ടായേക്കാം

പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നതിനായി ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നത്. ഇത് ശരീരത്തിന്റെ മാത്രമല്ല മുടിയുടെ ആരോഗ്യത്തേയും ബാധിക്കും

Infocuspix