ശരീരത്തിലെ ജലാംശം നിലനിർത്താം; ഈ പാനീയങ്ങള്‍ കുടിക്കൂ

വെബ് ഡെസ്ക്

കേരളം മകരമഞ്ഞിന്റെ കുളിരില്‍ നിന്ന് പൊള്ളുന്ന വേനല്‍ച്ചൂടിലേക്കു നീങ്ങുകയാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലാംശം നിലനിർത്തുക പ്രധാനപ്പെട്ട കാര്യമാണ്

ആരോഗ്യം നിലനിര്‍ത്തുന്നതിന് ശരീരത്തില്‍ ആവശ്യമായ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനും വർധിപ്പിക്കാനും സഹായിക്കുന്ന പാനീയങ്ങള്‍ പരിശോധിക്കാം

വെജിറ്റബിള്‍ സ്മൂത്തി - ചീര, കെയില്‍, ലെറ്റ്യൂസ് തുടങ്ങിയ ഇല വർഗങ്ങള്‍ ഉപയോഗിച്ചുള്ള സ്മൂത്തി. ഇതില്‍ പോഷക ഘടകങ്ങളും ജലാംശവും കൂടുതലാണ്

കരിക്കിന്‍ വെള്ളം - സോഡിയം, പൊട്ടാസ്യം, മാംഗനീസ് എന്നിവ ഉള്‍പ്പെട്ട കരിക്കിന്‍ വെള്ളം ഊർജം വർധിപ്പിക്കുന്നതിനു സഹായിക്കും

കുക്കുംബര്‍ ജ്യൂസ് - ജാലാംശം കൂടുതലടങ്ങിയ പച്ചക്കറിയാണ് കുക്കുംബര്‍. ചർമാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കുക്കുംബര്‍ ജ്യൂസ് നല്ലതാണ്

സോയ മില്‍ക്ക് - സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും പ്രോട്ടീനും സോയ മില്‍ക്കിലുണ്ട്. ഇത് ജലാംശം നിലനിർത്തുന്നതിന് ഉത്തമമാണ്.

ഐസ് ടീ - പഴങ്ങള്‍ ഉപയോഗിച്ച് ഐസ് ടീ തയാറാക്കി കുടിക്കാം

Yeko Photo Studio