പരീക്ഷയുടെ തലേദിവസം ഒഴിവാക്കേണ്ട കാര്യങ്ങള്‍

വെബ് ഡെസ്ക്

വിദ്യാർഥികള്‍ പരീക്ഷ കാലത്തിലേക്ക് കടക്കുന്ന സമയമാണിത്. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ക്ക് മോഡല്‍ പരീക്ഷകള്‍ പല സ്കൂളുകളിലും ആരംഭിച്ച് കഴിഞ്ഞു

മാനസിക സമ്മർദവും ആശങ്കകളും ഏറ്റവുമധികം അനുഭവിക്കുന്നത് പരീക്ഷയുടെ തലേദിവസമായിരിക്കും. പരീക്ഷകള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍ നോക്കാം

Antonio Diaz

അവസാന നിമിഷങ്ങളില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കരുത്. അതിവേഗ റിവിഷനും ഒഴിവാക്കാം. ഇവ രണ്ടും തലച്ചോറിന് അമിതഭാരം നല്‍കുന്നതും പഠിച്ച കാര്യങ്ങള്‍ മറക്കാനുള്ള സാധ്യത ഇരട്ടിക്കുകയും ചെയ്യുന്നു

eugene barmin

പരീക്ഷയുടെ തലേന്ന് ഉറക്കം ഒഴിവാക്കിയുള്ള പഠനം ഉപേക്ഷിക്കുക. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഏകാഗ്രതയോടെ പരീക്ഷയെ സമീപിക്കാനും മതിയായ ഉറക്കം ആവശ്യമാണ്

പഠനത്തില്‍ മറ്റുള്ളവരുമായുള്ള താരതമ്യം നടത്താതിരിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തില്‍ വിശ്വസിക്കുക

പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ജങ്ക് ഫൂഡ് പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്

സമൂഹ മാധ്യമങ്ങള്‍, ഗെയിമുകള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പകരം വ്യായാമം, മെഡിറ്റേഷന്‍ തുടങ്ങിയവ ചെയ്യുക