സമീകൃതാഹാരക്രമം നിലനിര്‍ത്താന്‍ അഞ്ച് വഴികള്‍

വെബ് ഡെസ്ക്

ശരീരത്തിന്റെ ആരോഗ്യവും ആഹാരക്രമവും ബന്ധപ്പെട്ടിരിക്കുന്നു. ആഹാരക്രമത്തില്‍ അല്‍പ്പം ശ്രദ്ധപുലര്‍ത്തിയാല്‍ പല രോഗങ്ങളും ഒഴിവാക്കാനാകും

സമീകൃതാഹാരക്രമം (Balanced Diet) നിലനിര്‍ത്തുന്നത് എപ്പോഴും ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പോഷകാഹാരത്തിന്റെ ഉപയോഗമാണ് ഇതില്‍ ഏറ്റവും പ്രധാനം

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവയില്‍ ഏതെങ്കിലും ഒന്ന് ഒഴിവാക്കിയാല്‍ പ്രതിരോധശേഷിയെ ബാധിക്കാനും രോഗങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളുമാണ് ഇതില്‍ പ്രധാനം. ഇവ രണ്ടിന്റേയും ഉപയോഗം ദഹനപ്രക്രിയ മികച്ചതാക്കാനും സഹായിക്കും

ജങ്ക് ഫൂഡുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. സമീകൃതാഹാരത്തില്‍ ജങ്ക് ഫൂഡ് ഉള്‍പ്പെടുന്നില്ല. ഇത് ശരീരത്തിലെ കൊഴുപ്പ് വര്‍ധിക്കുന്നതിന് കാരണമാകുന്നു

തൈരടങ്ങിയ ഭക്ഷണങ്ങള്‍ അഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം ആഹാരങ്ങള്‍ ദഹനപ്രക്രിയയെ സഹായിക്കുകയും ദഹനനാളത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യും

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറയ്ക്കുക. അല്ലാത്തപക്ഷം പലരോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്