പ്രണയദിനത്തിൽ പങ്കാളിക്ക് ഈ പൂക്കൾ സമ്മാനിക്കാം

വെബ് ഡെസ്ക്

പ്രണയദിനം അടുത്തെത്തി കഴിഞ്ഞു. കാമുകിക്കോ കാമുകനോ നല്ല സമ്മാനമായി എന്ത് കൊടുക്കുമെന്ന ആലോചിച്ചു തല പുകക്കുകയായിരിക്കും മിക്കവരും

പ്രണയം തുടിക്കുന്ന സമ്മാനങ്ങളായി നമുക്കെപ്പോഴും തിരഞ്ഞെടുക്കാവുന്ന ഒന്നാണ് പൂക്കൾ. മനോഹരമായ പുഷ്പങ്ങളും അവയുടെ ചെടികളും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം.

റോസ്

പ്രണയത്തിന്റെ ക്ലാസിക് പ്രതീകമാണല്ലോ റോസ്. അഗാധമായ സ്നേഹവും വാത്സല്യവും റോസാപ്പൂക്കൾ പ്രതിനിധീകരിക്കുന്നു. വ്യത്യസ്ത നിറമുള്ള റോസാ പുഷ്പങ്ങൾ കൊണ്ട് നല്ലൊരു സമ്മാനം കൊടുക്കാം.

ഓർക്കിഡ്

സ്നേഹവും സൗന്ദര്യവുമാണ് ഓർക്കിഡുകൾ പ്രതിനിധീകരിക്കുന്നത്. ഓർക്കിഡുകൾ സമ്മാനിക്കുന്നതിലൂടെ സമ്മാനത്തിൽ ഒരു വ്യത്യസ്‍തയും പുലർത്താം.

ജാസ്മിൻ

സുഗന്ധമാണ് മുല്ലപ്പൂവിന്റെ പ്രധാന സവിശേഷത. വിശുദ്ധിയേയും ശാശ്വതമായ സ്നേഹത്തെയും അത് അടയാളപ്പെടുത്തുന്നു.

ലാവെൻഡർ

സുഗന്ധത്തിന് പേര് കേട്ട മറ്റൊരു പുഷ്പമാണ് ലാവെൻഡർ. നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്കിത് സമ്മാനിച്ച് ശാന്ത സുന്ദരമായ ഒരു പ്രണയം ആശംസിക്കാം

പീസ് ലില്ലി

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സമാധാനം, ഐക്യം തുടങ്ങിയവയാണ് പീസ് ലില്ലി സൂചിപ്പിക്കുന്നത്. സമാധാനപരവും സ്നേഹപൂർണവുമായി ബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള നിങ്ങളുടെ ആഗ്രഹം പങ്കാളിയെ അറിയിക്കാനുള്ള മികച്ച സമ്മാനമാണിത്.

സൂര്യകാന്തി

നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തി കൊണ്ട് സൂര്യകാന്തി പൂക്കൾ സമ്മാനിക്കാം. സൂര്യകാന്തിയുടെ സൗന്ദര്യം ആസ്വദിച്ച് നിങ്ങളുടെ ദിവസത്തെ കൂടുതൽ സുന്ദരമാക്കാം.

തുലിപ്സ്

പൂർണമായതും മരിക്കാത്തതുമായ പ്രണയത്തെ തുലിപ്സ് പുഷ്പങ്ങൾ അർഥമാക്കുന്നത്. മനോഹരമായ തുലിപ്സ് പുഷ്പങ്ങളെക്കാൾ പ്രണയദിന സമ്മാനമായി നല്കാൻ സാധിക്കുന്ന എന്താണുള്ളത് ?