സുന്ദരമായ നഖത്തിനും വേണം ഡയറ്റ്

വെബ് ഡെസ്ക്

നഖങ്ങളുടെ ആരോഗ്യം ജീൻ സംബന്ധമാണെങ്കിലും, ആരോഗ്യപരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. നഖങ്ങൾ സുന്ദരമാകുന്നതിനും തിളക്കമുള്ളതാകുന്നതിനും പോഷകങ്ങൾ വളരെ അത്യാവശ്യമാണ്

ബയോട്ടിന്‍

മുട്ട, നട്സ്, വിത്തുകള്‍, പച്ചിലകൾ എന്നിങ്ങനെ ബയോട്ടിൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്

സിങ്ക്

റെഡ് മീറ്റ്, ചിക്കൻ, കടൽവിഭവങ്ങൾ, നട്സ്, വിത്തുകൾ എന്നിവ സിങ്ക് ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ്

ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. ഇവ നഖം ആരോഗ്യത്തോടെ വളരുന്നതിന് നല്ലതാണ്

കൊഴുപ്പുള്ള മത്സ്യങ്ങൾ

ഒമേഗ- 3 ധാരാളമടങ്ങിയ സാർഡിൻ, ട്യൂണ, ട്രൗട് പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നത് നഖങ്ങൾ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കും

വെള്ളം ധാരാളം കുടിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിനും ഒപ്പം ജലാംശം നിലനിർത്തുന്നതിനും സഹായിക്കും

ടീ ട്രീ ഓയിൽ

ആന്റിഫങ്കല്‍, ആന്റിമൈക്രോബിയല്‍ ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ നേർപ്പിച്ച് നഖങ്ങളിൽ തടവുന്നത് ഫങ്കൽ അണുബാധകൾ തടയാനും നഖങ്ങൾ വൃത്തിയാക്കാനും സഹായിക്കും

പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖങ്ങൾ വളരാനും ആരോഗ്യമുള്ളതാകാനും സഹായിക്കും