സൗന്ദര്യ സംരക്ഷണത്തിന് നുറുങ്ങു വിദ്യകൾ

വെബ് ഡെസ്ക്

സൗന്ദര്യം നിലനി‍ർത്താൻ ഏറെ ശ്രദ്ധിക്കുന്നവരാണ് നമ്മൾ. എന്നാൽ, സൗന്ദര്യ സംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പലതും നമ്മൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. ചില നുറുങ്ങുവിദ്യകൾ നിത്യവും പ്രയോഗിച്ചാല്‍ ഒരു പരിധിവരെ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും

ഐസ് ക്യൂബ് മസാജിങ്

മുഖക്കുരു, ചുളിവുകൾ, മുഖത്തെ കറുത്ത പാടുകൾ എന്നിവ അകറ്റാൻ ഐസ് ക്യൂബ് മുഖത്ത് മസാജ് ചെയ്യുന്നത് ഉത്തമമാണ്.

കണ്ടീഷണർ ഉപയോഗിച്ച് ഷേവ് ചെയ്യുക

കാലിലെ രോമങ്ങൾ ഷേവ് ചെയ്ത് നീക്കം ചെയ്യുന്നവർക്ക് ഷേവിംഗ് ക്രീമിന് പകരം കണ്ടീഷണർ ഉപയോഗിക്കാം. ഇത് ചർമം കൂടുതൽ മൃദുവായിരിക്കാൻ സഹായിക്കും

ബിയറോ വിനാഗിരിയോ ഉപയോഗിച്ച് മുടി കഴുകുക

ബിയർ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. കഴുകിയ ശേഷം തണുത്ത വെള്ളം ഒഴിച്ച് വൃത്തിയാക്കാം

കൈമുട്ടുകൾക്കും വേണം സംരക്ഷണം

സൗന്ദര്യ സംരക്ഷണത്തിൽ മറന്ന് പോകുന്നത് കൈമുട്ടുകളാണ്. പക്ഷേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ അവയ്ക്ക് സംരക്ഷണവും പരിചരണവും ആവശ്യമാണ്. കൈമുട്ടുകളിൽ രണ്ട് ദിവസം കൂടുമ്പോൾ ഓയിൽ മസാജ് ചെയ്യുന്നത് മുട്ടിലെ കറുപ്പ് നിറം അകറ്റാനും മൃദുത്വം നിലനിർത്താനും സഹായിക്കും

കണ്ണിനെ തണുപ്പിക്കാൻ ഉരുളക്കിഴങ്ങ്

മുഖത്ത് ഫേസ് പാക്കുകളും മറ്റും ഉപയോഗിക്കുമ്പോൾ, കണ്ണിൽ ഉരുളക്കിഴങ്ങ് വൃത്താകൃതിയിൽ മുറിച്ച് വയ്ക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങിലെ കാറ്റലേസ് എന്ന എൻസൈം കണ്ണിന് താഴെയുള്ള കറുപ്പ് കുറയ്ക്കാൻ സഹായിക്കും

മേക്കപ്പ് സ്പഞ്ചുകളോട് ബൈ പറയാം

മേക്കപ്പ് സ്പോഞ്ചുകൾ മികച്ച ബ്ലെൻഡറായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സ്പോഞ്ചുകളിൽ ഫൗണ്ടേഷനും മറ്റും നിരന്തരം അടിയാനും ഇത് വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് ചർമ്മത്തെ കൂടുതൽ മോശമാക്കാനും സാധ്യതയുണ്ട്. ഫൗണ്ടേഷൻ ബ്രഷുകള്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്

മുഖത്തെ എണ്ണമയം അകറ്റാൻ ബ്ലോട്ടിങ് പേപ്പറുകൾ ഉപയോഗിക്കാം

എണ്ണമയമുള്ള ചർമ്മം ഉള്ളവരുടെ പ്രധാന പ്രശ്നമാണ് മേക്കപ്പ് നിലനിൽക്കാതിരിക്കുന്നതും മുഖം പെട്ടെന്ന് ഇരുണ്ട് പോകുന്നതും. ഇത് നിയന്ത്രിക്കാന്‍ മുഖം ടൗവൽ ഉപയോഗിച്ച് തുടയ്ക്കുന്നത് മേക്കപ്പ് പോകാൻ കാരണമാകും. ബ്ലോട്ടിങ് പേപ്പറുകൾ ഉപയോഗിച്ച് മുഖത്ത് ഇടയ്ക്കിടെ ഒപ്പുന്നത് എണ്ണമയം ഇല്ലാതാക്കാൻ സഹായിക്കും