മുടി കൊഴിച്ചിൽ അധികമാണോ; ഈ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

മുടി കൊഴിച്ചിൽ എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ്. പലതരം കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ വരാം. ഭക്ഷണങ്ങളും അതിലൊരു കാരണമാണ്.

മുടി കൊഴിച്ചിൽ ഭക്ഷണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കില്ലെങ്കിലും ഇതിലെ ഘടകങ്ങളും പോഷാകാഹാര കുറവുകളും മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന ചില ഭക്ഷണ ശീലങ്ങൾ ഇതാ

പ്രൊസസ്ഡ് ഫുഡ് :

പ്രൊസസ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ അത് പോഷകങ്ങൾ കുറക്കുകയും അനാരോഗ്യകരമായ കൊഴുപ്പിന് കാരണമാവുകയും ചെയ്യുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ

ഉയർന്ന അളവിൽ പാഞ്ചസാര കഴിക്കുന്നത് നീർ വീക്കത്തിന് കാരണമായേക്കാം. ഇത് രോമകൂപങ്ങളെ പ്രതികൂലമായി ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.

ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ

ഉയർന്ന ചൂടിൽ അനാരോഗ്യകരമായ എണ്ണകളിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ ഫ്രീ റാഡിക്കലുകളെ ഉൽപ്പാദിപ്പിച്ചേക്കാം. ഇത് രോമകൂപങ്ങളെ നശിപ്പിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു.

ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയ മൽസ്യം

സ്രാവ്, കൊമ്പൻസ്രാവ്, നെയ്മീൻ തുടങ്ങിയവ മെർക്കുറി വിഷാംശം മൂലം മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു.

അമിതമായ വിറ്റാമിൻ എ

വിറ്റാമിൻ എ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സപ്ലിമെന്റുകളിൽ നിന്നോ ചില മൃഗ ഉൽപ്പന്നങ്ങളിൽ നിന്നോ അമിതമായി കഴിക്കുന്നത് രോമകൂപങ്ങളെ ബാധിച്ചേക്കാം.

ലോ പ്രോട്ടീൻ ഡയറ്റ്

മുടി വളർച്ചക്ക് പ്രോട്ടീൻ നിർണായകമാണ്. ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാത്ത ഭക്ഷണ ക്രമം മുടി ദുർബലമാക്കാനും മുടി കൊഴിയാനും ഇടയാക്കും.

അമിത മദ്യപാനം

അമിതമായ മദ്യപാനം പോഷകാഹാരക്കുറവിനും നിര്ജ്ജലീകരണത്തിനും ഇടയാക്കും. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.