വെബ് ഡെസ്ക്
വയറു നിറയെ ആസ്വദിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടിട്ടില്ലേ? ദഹനപ്രശ്നമാണോ അതിന് കാരണമായത്?
ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ ദൈനംദിന ഭക്ഷണത്തിൽ ശ്രദ്ധിക്കണം
ശർക്കരയും നെയ്യും ചേർത്ത് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കും. ദഹന എൻസൈമുകളെ സജീവമാക്കാന്‍ സഹായിക്കുന്ന ശര്‍ക്കര ഭക്ഷണത്തിന് ശേഷം കഴിക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്.
ഭക്ഷണത്തിന് ശേഷം ചെറിയ കഷ്ണം തള്ളിമത്തൻ കഴിക്കുന്നത് ഗുണം ചെയ്യും. ഉയർന്ന ജലാംശവും ധാരാളം നാരുകളുമടങ്ങിയ തണ്ണിമത്തന്‍ ദഹനം സുഗമമാക്കുന്നു.
തണ്ണിമത്തൻ കഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ചെറു പഴം തിരഞ്ഞെടുക്കാവുന്നതാണ്. നാരുകളാൽ സമ്പുഷ്ടമായ ഇവയില്‍ ഇന്‍സുലിനും അടങ്ങിയിട്ടുണ്ട്.
രാത്രി ഭക്ഷണം ചപ്പാത്തിയാണെങ്കിൽ ചപ്പാത്തി മാവിൽ അൽപ്പം എള്ള് ചേർക്കുന്നത് ദഹനത്തെ സഹായിക്കും. നാരുകളാല്‍ സമ്പന്നമാണ് എള്ള്. ഇത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കും
ദഹനപ്രശ്നങ്ങൾക്ക് ഉത്തമമായ മറ്റൊരു ഭക്ഷ്യ പദാർഥമാണ് ഇഞ്ചി. ഇഞ്ചി തിളപ്പിച്ചാറ്റിയ വെള്ളം അല്ലെങ്കിൽ ഇഞ്ചി ചതച്ചും കഴിക്കാവുന്നതാണ്. ഇഞ്ചിയിലടങ്ങിയ ജിഞ്ചറോളാണ് ദഹനത്തെ സഹായിക്കുന്ന ഘടകം.
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയയെ സഹായിക്കും. ചീര പോലെയുള്ള ഇലക്കറികളില്‍ ധാരാളം നാരുകളടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ വിറ്റാമിന്‍ എയുടേയും കെയുടേയും കലവറകളാണ് ഓരോ ഇലക്കറികളും