തിളങ്ങുന്ന ചർമ്മം വേണോ; ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം

വെബ് ഡെസ്ക്

ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് വലിയ പങ്ക് ഉണ്ട്.

സമാനമായി നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിലും ഭക്ഷണം സ്വാധീനം ചെലുത്തുന്നു. ആരോഗ്യകരമല്ലാത്ത ചർമ്മങ്ങൾ പലപ്പോഴും തെറ്റായ ഭക്ഷണശീലങ്ങളുടെ സൂചനയാകാം

ചർമ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും സൂക്ഷിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

പപ്പായ : ദഹനത്തെ സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈം പപ്പായയിൽ ഉണ്ട്.

ഹിമാലയൻ ഉപ്പ് : ഹിമാലയൻ ഉപ്പ് കുടലിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും മികച്ച ദഹനത്തിന് കാരണമാവുകയും ചെയ്യുന്നു.

വറുത്ത ജീരകം : ഇത് ദഹനം മെച്ചപ്പെടുത്തുകയും കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു.

കുരുമുളക് : ദഹന സംബന്ധമായ പ്രശ്‍നങ്ങൾ കുറക്കാൻ ഇത് സഹായിക്കുകയും വയറുവേദന കുറക്കുകയും ചെയ്യുന്നു. ദഹനത്തെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു.

നാരങ്ങാ : ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഇത് കുടൽ വീക്കം കുറക്കുന്നു.