മഴക്കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

ചൂടിൽനിന്ന് ആശ്വാസം നൽകുമെങ്കിലും കാലാവസ്ഥാ സംബന്ധമായ നിരവധി രോഗങ്ങൾ ബാധിക്കുന്ന സമയമാണ് മഴക്കാലം

മഴക്കാലത്ത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ആഹാരരീതി പിന്തുടരേണ്ടത് അനിവാര്യമാണ്

മഴക്കാലത്ത് പാലിക്കേണ്ട ഭക്ഷണക്രമങ്ങൾ എന്തൊക്കെയെന്ന് നോക്കാം

പഴങ്ങൾ

ഞാവൽ, ചെറിപ്പഴം, പ്ലം, പീച്ച്, ഈന്തപ്പഴം, മാതളം എന്നീ പഴങ്ങൾ മഴക്കാലത്ത് കഴിക്കാവുന്നതാണ്

പച്ചക്കറികൾ

വെള്ളരി, പടവലം, പാവയ്ക്ക, വഴുതനങ്ങ, മുള്ളങ്കി തുടങ്ങിയ പച്ചക്കറികൾ മഴക്കാലത്തിനു അനുയോജ്യമാണ്

വെള്ളം കുടിക്കണം

നിർജലീകരണത്തിന്റെ തോത് കുറവാണെങ്കിലും മഴക്കാലത്തും ആവശ്യത്തിന് വെള്ളം കുടിക്കണം

വേവിച്ച ഭക്ഷണം മാത്രം

മഴക്കാലത്തുണ്ടാകാൻ സാധ്യതയുള്ള അണുബാധയും മറ്റു ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ വേവിച്ച ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം

പരിപ്പുവർഗങ്ങൾ

വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ പരിപ്പുവർഗങ്ങൾ മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും

മുളപ്പിച്ച ധാന്യങ്ങൾ

മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത് പോഷണം നൽകുന്നതിനൊപ്പം പ്രതിരോധശേഷിയും വർധിപ്പിക്കുന്നു

നാരടങ്ങിയ ഭക്ഷണം

തവിട്ട് അരി, ഓട്സ്, ബാർലി പോലെയുള്ള നാര് കലർന്ന ഭക്ഷണങ്ങൾ മഴക്കാലത്ത് ദഹനം സുഗമമാക്കാൻ സഹായിക്കും

കഷായങ്ങൾ

ഔഷധച്ചെടികളും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ട് തയ്യാറാക്കിയ വിവിധതരം കഷായങ്ങൾ മഴക്കാലത്ത് ശരീരത്തിന് ഗുണം ചെയ്യുന്നു