ജോലി സ്ഥലങ്ങളില്‍ കാര്യക്ഷമത വേണോ? ഈ ഭക്ഷണങ്ങള്‍ കഴിക്കാം

വെബ് ഡെസ്ക്

ജോലി സമയങ്ങളില്‍ ക്രിയാത്മകവും കാര്യക്ഷമമായും പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്

തിരക്കുകള്‍ കാരണം ആഹാരം കൃത്യസമയത്ത് കഴിക്കാതിരിക്കുന്നത് മൂലം തൊഴിലിടങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു

ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിക്കാന്‍ സാധിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം

മോര്

രാവിലെ 10-11വരെയുള്ള സമയത്ത് മോര് കുടിക്കാം. ജോലിത്തിരക്കില്‍ വെള്ളം കുടി മറക്കുന്നതിനാല്‍ സംഭവിക്കുന്ന നിര്‍ജലീകരണത്തെ ചെറുക്കാന്‍ മോര് സഹായിക്കുന്നു

പുതിന ചായ

ഉച്ചഭക്ഷണത്തിന് ശേഷം പുതിന ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുന്നു

പഴം

ഓഫീസ് സമയത്ത് എപ്പോള്‍ വേണമെങ്കിലും കഴിക്കാവുന്ന ഒരു പഴവര്‍ഗമാണിത്. ഇത് മാനസിക ഉണര്‍വും ശാരീരികോര്‍ജവും നല്‍കുന്നു

വറുത്ത കടല

ഫൈബറുകളും പ്രോട്ടീനുകളാലും സമ്പന്നമാണ് വറുത്ത കടലകള്‍

പിസ്ത

ആരോഗ്യകരമായ ഫാറ്റുകള്‍, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ പിസ്ത ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു