ആരോഗ്യമുള്ള മുടിക്ക്, അഞ്ച് ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം മുടിയുടെ വളർച്ചയിലും ആരോഗ്യത്തിലും നിർണായക പങ്കുവഹിക്കുന്നു

ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന അഞ്ച് ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ബെറി

ബെറികളില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം മികച്ചതാക്കുന്നു

Sergejs Rahunoks

മധുരക്കിഴങ്ങ്

ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന സെബത്തിന്റെ ഉത്പാദനത്തിന് മധുരക്കിഴങ്ങിലടങ്ങയിരിക്കുന്ന ബീറ്റ കരോട്ടിന്‍ കാരണമാകുന്നു

Yeko Photo Studio

അവക്കാഡൊ

മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ എ, ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്നു

നട്ട്സ്

വിറ്റാമിന്‍ ബി, സിങ്ക്, ആവശ്യമായ ഫാറ്റി അസിഡുകള്‍ തുടങ്ങിയവ നട്ട്സില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും

മത്തങ്ങ വിത്തുകള്‍

മുടിയിലെ ജലാംശം നിലനിർത്തുന്നതിനും കട്ടികൂട്ടുന്നതിനുമുള്ള ഒമേഗ 3 ഫാറ്റി അസിഡുകള്‍, വിറ്റാമിന്‍ ഇ, സിങ്ക്, സെലേനിയം എന്നിവ മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്നു