വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കാന്‍ പ്ലാനുണ്ടോ? ഈ പഴങ്ങൾ ഉപയോഗിക്കാം

വെബ് ഡെസ്ക്

ഈ ചൂടുള്ള കാലാവസ്ഥയിൽ തണുത്ത എന്തെങ്കിലും കഴിക്കുന്നത് നമുക്ക് ആശ്വാസം പകരും. ഐസ്‌ക്രീമാണ് മിക്കവർക്കും പ്രിയപ്പെട്ടത്. വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കുമ്പോൾ തിരഞ്ഞെടുക്കാവുന്ന ചില പഴങ്ങൾ ഇതാ

മാമ്പഴം

മാമ്പഴം ഇഷ്ടം അല്ലാത്തവരായി അധികം ആരും ഉണ്ടാകില്ല. മാമ്പഴം ഉപയോഗിച്ച് മധുരമുള്ള ഐസ്ക്രീമുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാം

തണ്ണിമത്തൻ

ചൂടുള്ള വേനൽക്കാലത്തിന് ഏറ്റവും അനുയോജ്യമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ഐസ്ക്രീമിനും നമുക്ക് കൂടുതൽ ഉന്മേഷം നൽകാനാകും

പൈനാപ്പിൾ

നല്ല മധുരമുള്ള ഐസ്ക്രീം ഉണ്ടാക്കാൻ നമുക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു പഴമാണ് പൈനാപ്പിൾ. ഈ ചൂടുകാലത്ത് വീട്ടിൽ പരീക്ഷിച്ച് നോക്കാവുന്നതാണത്

സ്ട്രോബെറി

സ്ട്രോബെറി ഐസ്ക്രീമുകൾക്ക് ഒരുപാട് ആരാധകരുണ്ട്. വാനില ഐസ്ക്രീമിനോട് ചേർത്തും അല്ലാതെയും സ്ട്രോബെറി ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കാനാകും

വാഴപ്പഴം

ഏറ്റവും കൂടുതല്‍ ലഭ്യമാകുന്നതും സാധാരണയായി വീടുകളില്‍ കാണുന്നതുമായ ഒന്നാണ് വാഴപ്പഴം. ഐസ്ക്രീമിനൊപ്പം മിക്സ് ചെയ്തും അല്ലാതെയും വാഴപ്പഴം ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കാം

ബ്ലൂബെറി

ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞ ബ്ലൂ ബെറി ഐസ്ക്രീമിന് നല്ല സ്വാദും ആകർഷകമായ നിറവും നൽകുന്നു.

റാസ്ബെറി

അൽപ്പം എരിവും മധുരവും ഉള്ള ഐസ്ക്രീമുകളാണ് റാസ്ബെറി ചേർത്തവ. വീട്ടിൽ പരീക്ഷിച്ച് നോക്കാവുന്നവയാണ് ഇവ

ചെറി

ഫ്രഷ് ആയാലും തണുത്തുറഞ്ഞതാണെങ്കിലും ചെറിപഴങ്ങൾ ഐസ്ക്രീമിന് മധുരവും പുളിയും ചേർന്ന ഒരു ഫ്ലേവർ നൽകുന്നു