പെരുമാറ്റം ആകര്‍ഷകമാക്കാം, ശരീരഭാഷകളിൽ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

പ്രവർത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുമെന്നാണല്ലോ പറയാറുള്ളത്. പലപ്പോഴും നമ്മുടെ ശരീര ഭാഷയും പ്രവർത്തികളും നമ്മുടെ മനോഭാവത്തെ പറ്റിയും ചിന്തകളെ ക്കുറിച്ചും ഉറക്കെ സംസാരിക്കുന്നതാവും.

പലപ്പോഴും നമ്മുടെ ആംഗ്യങ്ങൾ നമുക്ക് ചുറ്റുമുള്ളവർ തെറ്റിധരിച്ചെന്നും വരാം. അത് അവരിൽ നെഗറ്റീവ് ഇമ്പ്രെഷനുകളും ഉണ്ടാക്കും. അതിനാൽ കൂടുതൽ ഈസി ആയി പെരുമാറാൻ ശരീര ഭാഷകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കൈകൾ കെട്ടി നിൽക്കുന്നത് ഒഴിവാക്കുക

കൈകൾ കെട്ടി നിൽക്കുന്നത് ചെറുത്തുനില്പിനെയോ പ്രതിരോധത്തെയോ സൂചിപ്പിക്കുന്നു. മറ്റുള്ളവർക്ക് നിങ്ങളെ സമീപിക്കാൻ കഴിയാത്തതായി തോന്നാം. അതിനാൽ കൈകൾ തുറന്നിടുക.

മറ്റുള്ളവരുടെ കണ്ണിൽ നോക്കാതിരിക്കുന്നത് ഒഴിവാക്കുക

മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അവരുടെ കണ്ണിൽ നോക്കാതിരിക്കുന്നത് സത്യസന്ധ്യതയില്ലായ്മയും താല്പര്യമില്ലായ്മയും സൂചിപ്പിക്കുന്നു. പകരം ആളുകളുമായി സംസാരിക്കുമ്പോൾ അവരുടെ കണ്ണിൽ നോക്കുക.

കൈകൾ ചെറുതായി ചലിപ്പിക്കുന്നത് നിർത്തുക

അക്ഷമ കൊണ്ടോ പരിഭ്രാന്തി കൊണ്ടോ ആണ് നമ്മൾ കൈകൾ ഇത്തരത്തിൽ ചലിപ്പിക്കുക. ഇത് നമ്മുടെ ആത്മഹവിശ്വാസമില്ലായ്മയെ സൂചിപ്പിക്കുന്നു. ശാന്തവും നിശ്ചലവും ആയിരിക്കാൻ പരിശീലിക്കുക.

മറ്റുള്ളവരുടെ സ്വകാര്യ സ്‌പേസിൽ ഇടിച്ച് കയറുക

ആളുകളോട് വളരെ അടുത്ത് ഇടപഴകുന്നതും അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നതും അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പകരം വ്യക്തിപരമായ അതിരുകളെ ബഹുമാനിക്കുകയും അകന്ന് നിൽക്കുകയും ചെയ്യുക

സംസാരത്തിനിടയിൽ ഫോൺ പരിശോധിക്കുക

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നിരന്തരം ഫോൺ പരിശോധിക്കുന്ന ശീലം അനാദരവായി കണക്കാക്കുന്ന ഒന്നാണ്. സംസാരത്തിലുള്ള നിങ്ങളുടെ താല്പര്യ കുറവിനെയും അതെടുത്തു കാണിക്കുന്നു.

മറ്റുള്ളവർ സംസാരിക്കുമ്പോൾ തടസപ്പെടുത്താതിരിക്കുക

മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്നത് മോശമായ കാര്യമാണ്. പകരം മറ്റുള്ളവരെ സജീവമായി കേൾക്കുകയും ആവശ്യമുള്ളപ്പോൾ മാത്രം സംസാരിക്കുകയും ചെയ്യുക.

ശക്തമായ ഹസ്തദാനം

ഹസ്തദാനം ചെയ്യുമ്പോൾ കൈ മുറുകുന്നത് ആധിപത്യം സ്ഥാപിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് കരുതപ്പെടുന്നു. അതിനാൽ സൗമ്യമായി ഹസ്തദാനം ചെയ്യുക.