പുതുവത്സരം; പ്രിയ്യപ്പെട്ടവർക്ക് നല്‍കാം മനോഹരമായ സമ്മാനങ്ങള്‍

വെബ് ഡെസ്ക്

2024നെ വരവേല്‍ക്കാനുള്ള തിരക്കിലാണ് നാമെല്ലാവരും. പുതുവര്‍ഷം മനോഹരമാക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു

ഇഷ്ടമുള്ളവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിക്കൊണ്ട് ഈ വര്‍ഷത്തെ സ്വീകരിച്ചാലോ. പുതുവത്സരത്തിന് നല്‍കാന്‍ പറ്റിയ കുറച്ച് സമ്മാനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

ചോക്ലേറ്റുകള്‍

ഒരു ഹാംപര്‍ നിറയെ ചോക്ലേറ്റുകള്‍ നല്‍കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഏതാണെന്ന് മനസിലാക്കി മനോഹരമായി പൊതിഞ്ഞ് നല്‍കാം

ന്യൂ ഇയര്‍ സ്റ്റാര്‍ട്ട് അപ് പാക്ക്

ഒരു ഡയറി, പ്രതിമാസ പ്ലാനര്‍, 2024ലെ കലണ്ടര്‍ തുടങ്ങിയവ അടങ്ങുന്ന ഒരു സ്റ്റാര്‍ട്ട് അപ് പാക്ക് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി നല്‍കാം

സ്മാര്‍ട്ട് വാച്ച്

പുതുവത്സരത്തിന് നല്‍കാന്‍ സാധിക്കുന്ന മികച്ച സമ്മാനമാണ് സ്മാര്‍ട്ട് വാച്ച്. സമയം തിരിച്ചറിയുന്നതിനൊപ്പം മറ്റ് ഗുണങ്ങളും സ്മാര്‍ട്ട് വാച്ചിനുണ്ട്

പുസ്തകങ്ങള്‍

വീട്ടിലൊരു ലൈബ്രറി ഒരുക്കാന്‍ താല്‍പര്യമുള്ള സുഹൃത്തുക്കളാണെങ്കില്‍ ഒരു കൂട്ടം പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാവുന്നതാണ്

ചര്‍മ സംരക്ഷണ ഹാംപര്‍

ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്ന ഹാംപര്‍ സമ്മാനമായി നല്‍കാം. കൂടാതെ ഡ്രൈ ഫ്രൂട്‌സ്, പ്രോട്ടീന്‍ പൗഡര്‍ എന്നിവ ഉള്‍പ്പെടുന്ന ഹാംപറും നല്‍കാവുന്നതാണ്

പെര്‍ഫ്യൂം

പുതുവര്‍ഷത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും പെര്‍ഫ്യൂമുകള്‍ സമ്മാനമായി നല്‍കാവുന്നതാണ്