തിളക്കമാര്‍ന്ന ചര്‍മ്മം നേടാം; പിന്തുടരേണ്ട ജീവിതശൈലികള്‍

വെബ് ഡെസ്ക്

തിളക്കമാര്‍ന്ന ചര്‍മ്മം ഏതൊരാളുടേയും ആത്മവിശ്വാസം ഉയര്‍ത്തും. ഇതിനായി ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്

ചര്‍മ്മത്തിന്റെ ആരോഗ്യം സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ജീവിതശൈലി നിര്‍ണായക പങ്കുവഹിക്കുന്നു. ഭക്ഷണക്രമത്തിലും ശീലങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഇതിന് സാധിക്കുമെന്നാണ് ത്വക് രോഗവിദഗ്ദയായ രെഷ്മി ഷെട്ടി പറയുന്നത്

ധാരാളം വെള്ളം കുടിക്കുക, ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കഴിയും. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും

വെള്ളം കുടിക്കുന്നതുകൊണ്ട് മാത്രം ചര്‍മ്മത്തിന് തിളക്കം കൂടില്ല. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്

കൃത്യമായ വ്യായാമശീലങ്ങള്‍ പിന്തുടരുക

തണുത്ത വെള്ളം കുടിക്കുന്നവരാണെങ്കില്‍ കൂടുതല്‍ വ്യായാമം ചെയ്യുക. എങ്കില്‍ മാത്രമെ ശരീരത്തിന്റെ താപനില ആവശ്യമായ അളവില്‍ നിലനിര്‍ത്താനാകു

കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പുകവലി പോലുള്ള ശീലങ്ങള്‍ കഴിവതും ഒഴിവാക്കുക