ബുദ്ധിവളർച്ചയ്ക്ക് മാർഗങ്ങളുണ്ട്

വെബ് ഡെസ്ക്

ബുദ്ധി വളർച്ച കൂട്ടാൻ നിരവധി മാർഗങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

വായന

പതിവായി വായന ശീലമാക്കുന്നത് മനസിനെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. വൈവിധ്യമാർന്ന പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ പുതിയ അറിവുകള്‍ ലഭിക്കുന്നു

സാമൂഹികമായ ഇടപെടൽ

വ്യത്യസ്തമായ ആളുകളുമായുള്ള ഇടപെടൽ വൈവിധ്യമായ കാഴ്ചപ്പാടുകളുണ്ടാകാൻ സഹായിക്കുന്നു. ഇത് ബുദ്ധിവളർച്ചയെ സഹായിക്കും

മറ്റുള്ളവരെ പഠിപ്പിക്കുക

നാം പഠിച്ച കാര്യം മറ്റുള്ളവരെ പഠിപ്പിക്കുന്നത് ബുദ്ധി വളരുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്. മറ്റുള്ളവരെ പഠിപ്പിക്കുമ്പോള്‍ ആശയങ്ങള്‍ ആവർത്തിക്കുന്നത് കൊണ്ട് അത് പെട്ടെന്ന് മറന്നുപോകാനും സാധ്യതയില്ല

വൈവിധ്യമാർന്ന പഠനരീതികള്‍

വിഷ്വൽ, ഓഡിയോ തുടങ്ങിയ രീതികളിലൂടെ പഠനം നടത്തുന്നത് ഫലപ്രദമാണ്. പഠിക്കുന്ന കാര്യങ്ങള്‍ ഓർമയില്‍ നില്‍ക്കാന്‍ ഇത് ഉപകാരപ്രദമാകും

അപ്ഡേറ്റഡ് ആയിരിക്കുക

നിലവിൽ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചും കണ്ടുപിടിത്തങ്ങളെ കുറിച്ചും അറിവുള്ളവരാകുക

ജിജ്ഞാസ

എപ്പോഴും പുതിയ കാര്യങ്ങള്‍ അറിയാൻ താൽപ്പര്യമുള്ളവരാകുക. പുതിയ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുക, പുതിയ വിഷയങ്ങള്‍ പഠിക്കാനും ശ്രമിക്കുക