അൽപ്പം നാരങ്ങാ നീരുണ്ടോ; അടുക്കള വെടിപ്പാക്കാം

വെബ് ഡെസ്ക്

അടുക്കള വൃത്തിയാക്കാൻ എപ്പോഴും ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഉല്പന്നമാണ് നാരങ്ങാ നീര്. ഇതിന്റെ അസിഡിക് സ്വഭാവമാണ് പാത്രങ്ങളെ കൂടുതൽ വൃത്തിയുള്ളതാക്കുന്നതിന് സഹായകമാകുന്നത്.

നാരങ്ങാ നീര് അടുക്കളയിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ചില വഴികൾ ഇതാ

മൈക്രോവേവ് വൃത്തിയാക്കാം

മൈക്രോവേവിലെ കടുത്ത കറകൾ ഇതുപയോഗിച്ച് വൃത്തിയാക്കാം. നാരങ്ങാ നീര് വെള്ളത്തിൽ കലക്കി 10 മിനിറ്റ് മൈക്രോവേവ് തുടയ്ക്കുക. ശേഷം ടിഷ്യു ഉപയോഗിച്ച് കറ നീക്കാം.

പാത്രങ്ങൾ കഴിക്കുമ്പോൾ

പാത്രങ്ങൾ കഴുമ്പോൾ അൽപ്പം നാരങ്ങാ നീര് കൂടി ചേർത്ത് നോക്കൂ....പാത്രം തിളങ്ങുന്നത് കാണാം.

കത്തിയിലെ തുരുമ്പ് കളയാൻ

നാരങ്ങാ നേരിന്റെ അസിഡിക് സ്വഭാവം കൊണ്ട് കത്തിയിലെ തുരുമ്പ് കളയാൻ സാധിക്കും. കുറച്ച് ഉപ്പ് നാരങ്ങയിൽ വിതറി അതുകൊണ്ട് കത്തിയിൽ തേക്കാം.

കട്ടിങ്ങ് ബോർഡുകൾ വൃത്തിയാക്കാം

കുറച്ച് നാരങ്ങാ നീരും ഉപ്പും കലർത്തി ബോർഡിൽ ഒഴിക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് ബോർഡ് വൃത്തിയാക്കാം.

നാരങ്ങാ നീര് ഉപയോഗിച്ച് അടുക്കള പുതുമയുള്ളതും സിട്രിസ് മണമുള്ളതും ആക്കാം. വെള്ളവും നാരങ്ങാനീരും നന്നായി മിക്സ് ചെയ്ത് അടുക്കളയിൽ സ്പ്രേ ചെയ്യുക. ഇത് അടുക്കളയിലെ ദുർഗന്ധങ്ങൾ നീക്കാൻ സഹായിക്കുന്നു.