സന്തോഷമാണോ പ്രശ്നം; പരിഹാരമുണ്ട് 'ഹാപ്പി ഹോർമോൺ'സിലൂടെ

വെബ് ഡെസ്ക്

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യകരമായ പ്രവർത്തനത്തിന് ഓരോ ഹോർമോണുകൾക്കും അതിന്റേതായ പങ്കുകളുണ്ട്. അതുപോലെ, നമ്മുടെ ശരീരത്തിലുള്ള 'ഹാപ്പി ഹോർമോൺ'സിന് നമ്മളെ സന്തോഷിപ്പിക്കാനുള്ള ശേഷിയുണ്ട്

നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളുമെല്ലാം ശരീരത്തിലെ ഹോർമോണുകളെ അടിസ്ഥാനമാക്കിയാണ് മാറിമറിയുന്നത്

ഈ ഹോർമോണുകൾക്ക് ഓരോ മനുഷ്യന്റെയും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും ആ നിമിഷങ്ങൾ സന്തോഷപൂരിതമാക്കി മാറ്റുവാനും സഹായിക്കും

ഇത്തരം ഹോർമോണുകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിലൂടെ സന്തോഷകരമായ നിമിഷങ്ങൾ വർധിപ്പിക്കാനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശരീരത്തിലെ 'ഹാപ്പി ഹോർമോൺ'സിനെ പരിചയപ്പെടാം

ഡോപാമിൻ

ഫീൽ - ഗുഡ് ഹോർമോൺ എന്നാണ് ഡോപാമിൻ അറിയപ്പെടുന്നത്. രക്തപ്രവാഹത്തിലേക്ക് ഡോപാമിൻ ഹോർമോണുകൾ റിലീസ് ചെയ്യുന്നത്തിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുകയും കൂടുതൽ സന്തോഷം നൽകുകയും ചെയ്യുന്നു

സെറോടോണിൻ

ശരീരത്തിൽ സെറോട്ടോണിൻ്റെ കുറവുണ്ടാകുന്നത് മൂലമാണ് വിഷാദരോഗം പിടിപെടുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. മനുഷ്യന്റെ മാനസികാവസ്ഥയെ നിയന്ത്രണ വിധേയമാക്കാനും പെട്ടെന്ന് ഉറക്കം നൽകാനും ദഹനശേഷി വർദ്ധിപ്പിക്കാനും നല്ല വിശപ്പ് നിലനിർത്താനുമെല്ലാം സെറോടോണിൻ സഹായകമാണ്

ഓക്സിടോസിൻ

'ലവ് ഹോർമോൺ' എന്നാണ് ഓക്‌സിടോസിൻ ഹോർമോണുകൾ അറിയപ്പെടുന്നത്. മറ്റുള്ളവരുമായി അടുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് ഓക്സിടോസിന്‍

എൻഡോർഫിൻസ്

പ്രധാനമായും വേദനസംഹാരികൾ എന്നാണ് എൻ‌ഡോർ‌ഫിനുകൾ‌ അറിയപ്പെടുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും കുടിക്കുന്നതിലൂടെയും, ഇഷ്ടമുള്ള ജോലി ചെയ്യുന്നതിലൂടെയും തുടങ്ങി സംതൃപ്തിയുള്ള പ്രവർത്തികളിൽ ഏർപ്പെടുമ്പോഴാണ് എൻ‌ഡോർഫിനുകൾ കൂടുതലായും ഉൽപാദിപ്പിക്കപ്പെടുന്നത്

എങ്ങനെ വർദ്ധിപ്പിക്കാം?

അതിരാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിൽ എല്ക്കുന്നത് വഴി സെറോടോണിൻ, എൻ‌ഡോർഫിനുകൾ എന്നിവയുടെ ഉൽപ്പാദനം കൂടും

ചെറിയ സന്തോഷ നിമിഷങ്ങളിലെ മനസ്സ് തുറന്നുള്ള ചിരി ശരീരത്തിൽ ഹാപ്പി ഹോർമോൺസിന്റെ ഉൽപ്പാദനം വർധിപ്പിക്കും, നല്ല നിമിഷങ്ങൾ പരമാവധി സുഹൃത്തുക്കളോടും കുടുംബത്തോടുമൊക്കെ ചിലവഴിക്കാൻ ശ്രമിക്കണം

യോ​ഗ ചെയ്യുന്നതിലൂടെ ഹാപ്പി ഹോർമോണുകൾ ധാരാളമായി ഉൽപ്പാദിപ്പിക്കപ്പെടുകയും അതിലൂടെ ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. യോ​ഗ ചെയ്യുന്നത് രക്തപ്രവാഹത്തിൽ കൂടുതൽ എൻ‌ഡോർ‌ഫിനുകളെ പുറപ്പെടുവിക്കാൻ‌ കഴിയും