ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍

വെബ് ഡെസ്ക്

ജൂലൈ ഏഴ്, ലോക ചോക്ലേറ്റ് ദിനം. യൂറോപ്പില്‍ ആദ്യമായി ചോക്ലേറ്റ് അവതരിപ്പിച്ചത് 1550 ജൂലൈ ഏഴിനായിരുന്നു. അതിനാലാണ് ഇന്നേ ദിനം ലോക ചോക്ലേറ്റ് ദിനമായി ആചരിക്കുന്നത്

ചോക്ലേറ്റുകള്‍ എടുത്താല്‍ വ്യത്യസ്തമായി നില്‍ക്കുന്ന ഒന്നാണ് ഡാർക്ക് ചോക്കലേറ്റ്. മറ്റ് ചോക്ലേറ്റുകള്‍ പോലെ ശരീരത്തിന് ദോഷകരമായ ചേരുവകള്‍ ഡാർക്ക് ചോക്ക്ലേറ്റിലില്ല

ലോക ചോക്കലേറ്റ് ദിനത്തില്‍ ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം

ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റുകള്‍. ഇത് ഒക്സിഡേറ്റീവ് സമ്മർദത്തേയും കോശനാശത്തേയും തടയുന്നു

70 ശതമാനം കൊക്കൊയുള്ള ഡാർക്ക് ചോക്ലേറ്റില്‍ അയണ്‍, മഗ്നീഷ്യം, കോപ്പർ, കാല്‍ഷ്യം, സിങ്ക് പോലുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്

സാധാരണ ചോക്ലേറ്റിലുള്ളതിനേക്കാള്‍ പഞ്ചസാരയുടെ അളവ് ഡാർക്ക് ചോക്ലേറ്റില്‍ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായകരമാണ്

ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം രക്തക്കുഴലുകളുടെ പ്രവർത്തനവും രക്തസമ്മർദവും ആവശ്യമായ അളവില്‍ നിലനിർത്തുന്നു. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു