വെബ് ഡെസ്ക്
ഡിജിറ്റല്‍ ലോകത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ് മൊബൈൽ ഫോൺ. കുട്ടികൾക്കും മുതിർന്നവർക്കും കൈയിൽ മൊബൈൽ ഫോൺ ഉണ്ട്. എന്നാൽ, മൊബൈൽ ഫോൺ ദുരുപയോഗം ശാരീരികവും മാനസികവുമായി വലിയ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്
അമിതമായ മൊബൈൽ ഉപയോഗം കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മാനസികമായും ശാരീരികമായും ബാധിക്കും
മണിക്കൂറുകളോളം മൊബൈൽ നോക്കിയിരിക്കുന്നത് തോൾ, കഴുത്ത്, നട്ടെല്ല് എന്നിവയിൽ കടുത്ത വേദന ഉണ്ടാക്കും. ഇത് പതിയെ സ്‌പൈനൽ കോർഡിനെയും ബാധിക്കാൻ സാധ്യതയുണ്ട്
ഫോണിലേക്ക് സൂക്ഷ്മമായി നോക്കിയിരിക്കുന്നത് കണ്ണിന് അസാധാരണമായ സമ്മർദം നൽകും. ഇത് കണ്ണ് വരണ്ടിരിക്കാനും കാഴ്ച മങ്ങുന്നതിനും തലവേദനയ്ക്കും കാരണമാകും
മൊബൈൽ സ്‌ക്രീനിൽ ഉണ്ടാകുന്ന നീല വെളിച്ചം, ഉറക്കം തടസപ്പെടുത്തും. ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോൺ നോക്കുന്നത്, വിശ്രമ സമയത്ത് പോലും സമർദത്തിന് കാരണമാകും
സമൂഹ മാധ്യമത്തിന്റെ ഉപയോഗവും സന്ദേശങ്ങൾ കൈമാറുന്നതും അധികമാകുമ്പോൾ, മാനസിക സമ്മർദവും ഉത്കണ്ഠയുമുണ്ടാകും
മൊബൈലിന്റെ അമിതമായ ഉപയോഗം, ദൈനംദിന കാര്യങ്ങളിലുള്ള ശ്രദ്ധയും ആത്മവിശ്വാസവും കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
മൊബൈൽ ഉപയോഗം സമയം പാഴാകുന്നതിനും അലസതയ്ക്കും കാരണമാകും. ശീലമാകുന്നതോടെ അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കും