രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്നിട്ടുള്ള ജോലിയാണോ? ഫിറ്റ്‌നസ് നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

ജോലിസമയം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്

ഒരേ സ്ഥലത്ത് മണിക്കൂറുകളോളം ഇരിക്കുമ്പോൾ വലിയ രീതിയിലുള്ള ചലനങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. ഇതാണ് പ്രധാന പ്രശ്നം. ഒരുപാട് നേരം ഒരേ രീതിയിൽ ഇരിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തില കലോറികളൊന്നും എരിച്ചുകളയാൻ സാധിക്കില്ല

ഇതുമൂലം ധാരാളം ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചെറു പ്രായത്തിൽ തന്നെ ശരീരത്തിന്റെ ഊർജസ്വലത നഷ്ടപ്പെടാനും ഇത് കാരണമായേക്കും. ഡെസ്ക്-ബൗണ്ട് ജോലികളാണെകിലും ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്

ഡെസ്ക് ജോലികളിലും അല്ലെങ്കിൽ കമ്പ്യൂട്ടറുകൾക്ക് മുൻപിൽ ദീർഘനേരം ഇരിക്കുന്ന ജോലികളിലും കസേരയിലിരുന്നും ഫിറ്റ്‌നസ് നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

സ്ട്രെച്ചിങ്

ഇടയ്ക്കിടയ്ക്ക് സ്ട്രെച്ചിങ് ചെയ്യുന്നത് ശീലമാക്കണം. കാലും കൈയും നിവർത്തനം, പേശികളെ ആരോഗ്യകരമായി നിലനിർത്താനും വേദനയുണ്ടാകുന്നത് തടയാനും ഇത് ഫലപ്രദമാണ്. ഓരോ 25-30 മിനുറ്റിലും എഴുന്നേറ്റ് കാലുകൾ സ്ട്രെച്ച് ചെയ്യേണ്ടതുണ്ട്

കമ്പ്യൂട്ടറുകൾക്ക് മുൻപിൽ ദീർഘനേരം ഇരിക്കുന്ന ജോലികളിൽ കണ്ണിന്റെ തലത്തിൽ സ്‌ക്രീൻ സ്ഥാപിക്കണം. പാദങ്ങൾ തറയിൽ അമർത്തി ഇരിക്കണം. ഒപ്പം കസേര നിവർന്ന് ഇരിക്കുന്നതായിരിക്കണം എന്ന് ഉറപ്പുവരുത്തണം

പോക്ഷകഗുണമുള്ള ലഘുഭക്ഷണം കഴിക്കുക

ഭക്ഷണത്തിനിടയിൽ ആരോഗ്യകരവും പോഷകഗുണങ്ങളുമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. ക്ഷീണത്തെ ചെറുക്കനും ഊർജം നിലനിർത്താനും ഇത് സഹായിക്കും

ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരത്തിൽ ജലാംശം നിലനിർത്താനും ക്ഷീണം ഒഴിവാക്കാനും കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും

ഇടവേളകൾ എടുക്കാം

മണിക്കൂറുകളോളം ഒരേ സ്ഥലത്ത് തന്നെ ഇരിക്കുന്നത് പേശികളുടെ പിരിമുറുക്കത്തിനും വേദനയ്ക്കും കാരണമാകും. ഇടയ്ക്ക് ചെറിയ നടത്തമാകാം

പടികൾ കയറുന്നത് ശീലമാക്കാം

ലിഫ്റ്റുകൾക്കും എസ്കലേറ്ററുകൾക്കും പകരം പടികൾ കയറുന്നത് ശീലമാക്കണം