മനസ്സും വയറും ഒരുപോലെ നിറയും; അറിയാം ദക്ഷിണേന്ത്യൻ പ്രഭാത ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

മനസ്സും വയറും ഒരുപോലെ നിറയുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണമാകും ഏവരും ആഗ്രഹിക്കുന്നത്

വിശപ്പകറ്റുക എന്നതില്‍ ഉപരിയായി ആരോഗ്യത്തോടെ കഴിക്കാന്‍ കൂടിയുള്ളതാകണം ഭക്ഷണം

ഉപ്പുമാവ്, ഇടിയപ്പം, പൊങ്കല്‍, ഊത്തപ്പം, അപ്പം, വെജിറ്റബിള്‍ സ്റ്റ്യൂ എന്നിങ്ങനെ നീളും തെക്കേ ഇന്ത്യന്‍ ഭക്ഷണങ്ങള്‍

നാളികേരം, കറിവേപ്പില, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി നിരവധി ചേരുവകളാണ് ഈ വിഭവങ്ങളുടെ രുചിയും പോഷകഗുണവും വര്‍ധിപ്പിക്കുന്നത്

ദക്ഷിണേന്ത്യന്‍ പാചകരീതിയുടെ ഒരു പ്രത്യേകത ഫെര്‍മെന്റേഷന്‍ പ്രക്രിയയാണ്. പുളിപ്പിച്ച മാവില്‍ നിന്നാണ് ഇഡ്ഡലി, ദോശ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. ദഹനത്തിനും ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പുളിപ്പിച്ച ഭക്ഷണങ്ങള്‍

മഞ്ഞള്‍, ജീരകം, കടുക്, കുരുമുളക് എന്നിവ ദക്ഷിണേന്ത്യന്‍ പാചകത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളാണ്. രുചി കൂട്ടുന്നതിനൊപ്പം ആരോഗ്യഗുണങ്ങളും ഇവ നല്‍കുന്നു

ദക്ഷിണേന്ത്യന്‍ പ്രഭാതഭക്ഷണങ്ങളില്‍ പലതരം പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സാന്നിധ്യത്തിന് ഇവ സഹായിക്കും

ആവിയില്‍ വേവിക്കുന്നതും വഴറ്റുന്നതും പ്രധാന പാചകരീതികളില്‍ ഒന്നാണ്. ഇഡ്ഡലിയും ഉപ്പുമാവും പോലുള്ള വിഭവങ്ങളില്‍ കൊഴുപ്പും കലോറിയും കുറവാണ്