മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ശീലമാക്കാം ഈ സ്മൂത്തികൾ

വെബ് ഡെസ്ക്

എല്ലാവരും പ്രായഭേദമന്യേ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഒരു പരിധി വരെ ഭക്ഷണത്തിലൂടെ മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ സ്വാഭാവിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സാധിക്കും

മുടിയുടെ കാര്യത്തിൽ ഭക്ഷണത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണം, അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലാം പതിവായി കഴിക്കുന്നത് മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കും

മുടി വളരാന്‍ പോഷകങ്ങള്‍ ഏറെ പ്രധാനമാണ്. അവശ്യ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നുണ്ടന്ന് ഉറപ്പുവരുത്തണം

ആരോഗ്യകരമായ സ്മൂത്തികൾ പതിവാക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. ഇത്തരത്തിൽ മുടിയുടെ ആരോഗ്യത്തിന് വീട്ടിൽ തയ്യാറാക്കാവുന്ന ചില സ്മൂത്തികൾ പരിചയപ്പെടാം

പ്രോട്ടീൻ സ്മൂത്തി

2 ടീസ്പൂൺ പീനട്ട് ബട്ടർ, 2 കപ്പ് ബദാം പാൽ, 4 ടേബിൾ സ്പൂൺ കുതിർത്ത ഓട്സ്, 2 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡുകൾ, 1 ടീസ്പൂൺ കൊക്കോ പൗഡർ എന്നിവ ചേർത്ത് തയ്യാറാക്കാവുന്നതാണ് പ്രോട്ടീൻ സ്മൂത്തി

വിറ്റാമിൻ സി സ്മൂത്തി

പൈനാപ്പിൾ, സ്ട്രോബെറി, ഓറഞ്ച് തുടങ്ങി വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ ചേർത്ത് നന്നായി അടിച്ചെടുത്ത ശേഷം, അര ടീസ്പൂൺ പ്രോട്ടീൻ പൗഡറും ഒരു കപ്പ് വെള്ളവും ചേർത്ത് ഒന്ന് കൂടി നന്നായി അടിച്ചെടുക്കണം, വിറ്റാമിൻ സി സ്മൂത്തി തയ്യാർ

ഗ്രീൻ സ്മൂത്തി

ഗ്രീൻ സ്മൂത്തി തയ്യാറാക്കാനായി പച്ചചീര, വെള്ളരിക്ക, നേന്ത്രപ്പഴം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കണം. അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും ഒരു ടീസ്പൂൺ ചണവിത്തും ചേർത്താൽ സ്മൂത്തി തയ്യാർ

നട്ടി സ്മൂത്തി

ഒരു ടീസ്പൂൺ ബദാം ബട്ടറും, ഒരു നേന്ത്രപ്പഴവും ചേർത്ത് നന്നായി അടിച്ചെടുക്കണം. അതിലേക്ക് നാല് ടീസ്പൂൺ കുതിർത്ത ഓട്സ്, കുറച്ച് വാൽനട്ട് അല്ലെങ്കിൽ ഈന്തപ്പഴം എന്നിവ ചേർത്ത് അതിലേക്ക് ആവശ്യത്തിന് ബദാം പാലും ചേർത്ത് നന്നായി അടിച്ചെടുത്താൽ നട്സ് സ്മൂത്തി തയ്യാർ