ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 സെലിബ്രിറ്റികൾ

വെബ് ഡെസ്ക്

കിം കർദാഷിയൻ, ജയ് സെഡ്, റിഹാന.... ലോകത്ത് ഏറ്റവും ധനികരായ സെലിബ്രിറ്റി കോടീശ്വരന്മാർ ഇതാ

ജോർജ് ലൂക്കോസ് : അമേരിക്കൻ സംവിധായകനായ ജോർജ് ലൂക്കോസിന്റെ ആസ്തി 5.5 ബില്യൺ ഡോളർ ആണ്.

സ്റ്റീവൻ സ്പിൽബർഗ്: അമേരിക്കൻ സംവിധായകനായ സ്റ്റീവൻ സ്പിൽബർഗിന്റെ ആസ്തി 4.8 ബില്യൺ ഡോളർ ആണ്.

മൈക്കിൾ ജോർദാൻ : മുൻ ബാസ്കറ്റ് ബോൾ താരവും വ്യവസായിയും ആണ് മൈക്കിൾ ജോർദാൻ. ആസ്തി 3.2 ബില്യൺ ഡോളർ.

ഓപ്ര വിൻഫ്രി : ലോക പ്രശസ്ത ടെലിവിഷൻ അവതാരകയും പ്രൊഡ്യൂസറുമാണ് ഓപ്ര വിൻഫ്രി. ആസ്തി 2.8 ബില്യൺ ഡോളർ.

ജയ് സെഡ് : അമേരിക്കൻ റാപ്പർ ജയ് സെഡിന്റെ ആസ്തി 2.5 ബില്യൺ ഡോളർ ആണ്.

കിം കർദാഷിയൻ : അമേരിക്കൻ ടിവി പേഴ്സണാലിറ്റിയും വ്യവസായിയുമാണ് കിം കർദാഷിയൻ. 1.7 ബില്യൺ ഡോളർ ആസ്തിയുണ്ട്.

പീറ്റർ ജാക്സൺ : ന്യൂസിലൻഡിലെ സംവിധായകനായ പീറ്റർ ജാക്‌സണ് 1.5 ബില്യൺ ഡോളർ ആസ്തിയുണ്ട്.

ടൈലർ പെറി : അമേരിക്കൻ നടനും സംവിധായകനുമായ ടൈലർ പെറിയുടെ ആസ്തി 1.4 ബില്യൺ ഡോളറാണ്.

റിഹാന : ലോകമെമ്പാടും ആരാധകരുള്ള ഗായികയും വ്യവസായിയുമാണ് റിഹാന. 1.4 ബില്യൺ ഡോളറാണ് ആസ്തി.

ടൈഗർ വുഡ്‌സ് : അമേരിക്കൻ ഗോൾഫ് താരമാണ് ടൈഗർ വുഡ്‌സ്. 1.3 ബില്യൺ ഡോളർ ആസ്തിയുണ്ട്.