ജോലിയും പഠനവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം?

വെബ് ഡെസ്ക്

ജോലിക്കൊപ്പം പഠനവും ഒരുമിച്ച് കൊണ്ടുപോകുന്ന നിരവധി ആളുകളുണ്ട്

എന്നാൽ ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകുന്നത് മിക്കവർക്കും മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്

ജോലിസമയവും പഠിക്കാനുള്ള സമയവും കൃത്യമായി ലഭിക്കാത്തതാണ് മിക്കവരുടെയും പ്രശ്നം

കൃത്യമായ ആസൂത്രണം

ജോലിസമയത്തിനുശേഷം പഠിക്കാനുള്ള സമയം ലഭിക്കുന്ന തരത്തിൽ സമയക്രമം ആസൂത്രണം ചെയ്യുകയെന്നതാണ് ആദ്യ പടി

സമ്മർദം കുറയ്ക്കാം

തിരക്കുകളിൽ പെട്ട് സമ്മർദത്തിൽ വീണുപോകാതെ അല്പം സമയം നമുക്കായി മാറ്റിവയ്ക്കണം. പഠനവും ജോലിയുമല്ലാതെ മാനസിക ഉല്ലാസത്തിനായുള്ള സമയം കണ്ടെത്താൻ ശ്രമിക്കണം

ജോലി സമയം ചിട്ടപ്പെടുത്താം

ജോലിക്കൊപ്പം പഠനം കൂടി കൊണ്ടുപോകുന്നുവെങ്കിൽ ഈ കാര്യം സ്ഥാപനത്തിൽ മേലുദ്യോഗസ്ഥരെ അറിയിച്ച് അതിനുവേണ്ടി ഒരു സമയക്രമം ചിട്ടപ്പെടുത്താം

ഒരു സമയം ഒരു കാര്യം ചെയ്യാം

എളുപ്പത്തിൽ എല്ലാം തീർക്കാനായി പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യാതിരിക്കുക. ഇത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കും. അതിനാൽ ഒരു ജോലി ചെയ്ത് തീർന്നശേഷം മാത്രമേ മറ്റൊന്നിലേയ്ക്ക് കടക്കാവൂ

"Yuri Arcurs YAPR "

ജോലികൾ നീട്ടിവയ്ക്കരുത്

ഒരു ദിവസത്തെ കാര്യങ്ങൾ നീട്ടിവയ്ക്കാതിരിക്കുക. ഇത് ഇരട്ടി ഭാരത്തിന് കാരണമാകും. എല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രദ്ധിക്കുക