തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താം; ഈ അഞ്ച് കാര്യങ്ങള്‍ പിന്തുടരൂ

വെബ് ഡെസ്ക്

തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഇത് ശരീരത്തിന് കൂടുതല്‍ ഉണർവും ഊർജവും സമ്മാനിക്കും

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനാകും. പ്രധാനമായും തലച്ചോറിനെ പ്രവർത്തനക്ഷമമാക്കുന്ന കാര്യത്തിൽ

പസിലുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു

മെഡിറ്റേഷന്‍ ചെയ്യുന്നത് തലച്ചോറിനെ മികച്ച വിവരകൈമാറ്റത്തിന് പ്രാപ്തമാക്കുന്നു

ദൃശ്യവല്‍ക്കരിച്ചുകൊണ്ട് ഓരോ കാര്യങ്ങളും ഓർത്തെടുക്കാന്‍ ശ്രമിക്കുക. ഇത് ഓർമശക്തി മികച്ചതാക്കാന്‍ സഹായിക്കുന്നു

പുതിയ കഴിവുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുക

പരിചിതമല്ലാത്ത ഭാഷകള്‍ പഠിക്കുന്നത് ഓർമശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും