കിടക്കും മുന്‍പ് മുഖം വൃത്തിയാക്കാം; ശരിയായ രീതിയിൽ

വെബ് ഡെസ്ക്

പുറത്തിറങ്ങുമ്പോൾ മാത്രമല്ല, വീട്ടിനുള്ളിലായിരിക്കുമ്പോഴും ചർമത്തിന് കൃത്യമായ പരിചരണം ആവശ്യമാണ്. രാത്രി കിടക്കും മുൻപ് മുഖം വൃത്തിയാക്കുന്നത് ചർമ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്

ചർമത്തിന് അനുയോജ്യവും മൃദുവായതുമായ ഫേഷ്യൽ ക്ലെൻസറുകൾ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതാണ് ഏറ്റവും ഉത്തമം. ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ചോ കോട്ടണ്‍ ഉപയോഗിച്ചോ ഒപ്പി വൃത്തിയാക്കാം

ഉറങ്ങുമ്പോൾ അറിയാതെ ചർമത്തിലും മുഖത്തുമൊക്കെ കൈകൊണ്ട് തൊടാൻ സാധ്യതയുള്ളതിനാൽ, വൃത്തിയായി കഴുകിയശേഷം മാത്രം കിടക്കുക

കിടക്കുന്നതിന് മുൻപ്, മുഖത്തെ മേക്കപ്പ് തുടച്ചുനീക്കേണ്ടത് വളരെ പ്രധാനമാണ്. മിസെല്ലർ വാട്ടറോ മേക്കപ്പ് റിമൂവറോ ഉപയോഗിക്കുന്നതാണ് നല്ലത്. അതിന് ശേഷം ക്ലെന്‍സർ ഉപയോഗിച്ച് വൃത്തിയാക്കാം

ക്ലെന്‍സിങ്ങിന് മുന്‍പ് മുഖം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകാം. ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിക്കരുത്. ഇത് ചർമം കൂടുതല്‍ പരുക്കനാക്കും

ക്ലെന്‍സർ വിരലുകളില്‍ എടുക്കുന്നതാണ് ശരിയായ രീതി. ഇത് മുഖത്ത് വൃത്താകൃതിയില്‍ തേയ്ച്ച് പിടിപ്പിച്ചശേഷം കഴുകാം. 20 സെക്കൻഡ് കഴുകാന്‍ ശ്രദ്ധിക്കണം. നെറ്റി, മൂക്ക്, കവിള്‍ എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. കഴുത്ത് മറക്കരുത്

വരണ്ടതോ എണ്ണമയമുള്ളതോ, കുരുക്കൾ നിറഞ്ഞ ചർമ പ്രശ്നങ്ങളോയുള്ളവർ ചർമത്തിന് അനുയോജ്യമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

മുഖം വൃത്തിയാക്കിയ ശേഷം മോയ്സ്ചറൈസറോ സിറമോ തേയ്ക്കാൻ മറക്കരുത്