വീട്ടിലുണ്ടാക്കാം മധുരമൂറും മഗ് കേക്ക്

വെബ് ഡെസ്ക്

കേക്കുകൾ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. പല ആഘോഷങ്ങളിലെയും ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് കേക്കുകൾ

ഇത്തരം ആഘോഷങ്ങൾക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ മഗ് കേക്കുകൾ ഉണ്ടാക്കാവുന്നതാണ്

ചേരുവകൾ

മൈദ, പഞ്ചസാര, കൊക്കോ പൗഡര്‍, ബേക്കിങ് പൌഡർ, പാല്, ഓയിൽ, വാനില എക്സ്ട്രാക്ട്

തയ്യാറാക്കുന്ന വിധം

ഒരു മഗ്ഗിൽ നാല് ടേബിൾ സ്പൂണ്‍ മൈദ, രണ്ട് ടേബിൾ സ്പൂണ്‍ പഞ്ചസാര, രണ്ട് ടേബിൾ സ്പൂണ്‍ കൊക്കോ പൗഡര്‍, അര ടീസ്പൂണ്‍ ബേക്കിങ് പൌഡർ എന്നിവ എടുക്കുക

ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂണ്‍ പാല്, ഒരു ടേബിൾ സ്പൂണ്‍ ഓയിൽ, കാൽ ടീസ്പൂണ്‍ വാനില എക്സ്ട്രാക്ടും ചേർക്കുക

കേക്കിൻ്റെ ബാറ്റർ സ്മൂത്താകുന്നത് വരെ ഇളക്കുക

ഏകദേശം ഒന്നര മിനുറ്റ് സമയം വരെ മൈക്രോവേവ് ഓവനിൽ കുക്ക് ചെയ്യുക

തുടർന്ന് കേക്ക് പുറത്തെടുത്ത് വിപ്പിങ് ക്രീം, ചോക്ലേറ്റ് ചിപ്സ് തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിക്കാം