കുട്ടികളിലെ ഉറക്കപ്രശ്‌നം; പരിഹരിക്കാം ഇത്തിരി ശ്രദ്ധയോടെ

വെബ് ഡെസ്ക്

കൂട്ടികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. മനസ്സിനും ശരീരത്തിനും കൃത്യമായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ ഉറക്കം പ്രശ്‌നമാകുന്നത് സാധാരണയാണ്. അവരുടെ ഉറക്കം ഒന്ന് കൃത്യമാക്കിയാലോ?

ഉറങ്ങാന്‍ കിടക്കുന്നതിന് കൃത്യമായ സമയം കണക്കാക്കുക. അത് ഒരു ശീലമാക്കിപ്പിക്കുക

കുട്ടികളെ അധിക സമയം ഫോണില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുന്ന സമയത്ത്.

അവരോട് നന്നായി ഇടപഴകി സംസാരിക്കുക. കഥകള്‍ പറയുക, പാട്ട് പാടുക അങ്ങനെ അവരറിയാതെ തന്നെ ഉറക്കത്തിലേക്ക് വീഴും

കുട്ടികള്‍ക്ക് ശാന്തമായി ഉറങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക

അടുത്ത ദിവസം രാവിലെ കുട്ടിക്ക് സ്‌കൂളില്‍ പോവുമ്പോള്‍ എടുക്കാനുള്ളവയെല്ലാം രാത്രി തന്നെ തയ്യാറാക്കി വയ്ക്കുക

ഉറക്ക സമയത്തിനും എല്ലാ ശീലങ്ങള്‍ക്കും ഒരു കൃത്യത കൊണ്ടുവരിക