തിരക്കേറിയ ഓട്ടത്തിനിടയില്‍ ഭക്ഷണം തയ്യാറാക്കണോ? അഞ്ചുമിനിറ്റില്‍ ഇതാ സ്വാദൂറും ഫ്രൂട്ട് സാന്‍ഡ്‌വിച്ച്

വെബ് ഡെസ്ക്

രാവിലെ ഓഫീസുകളിലും സ്‌കൂളുകളിലും തിരക്കിട്ട് പോകുമ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്ന പ്രവണതകള്‍ കൂടുതലാണ്

അത്തരം തിരക്കേറിയ സമയങ്ങളില്‍ പെട്ടെന്ന് ഉണ്ടാക്കാനും കഴിക്കാനും സാധിക്കുന്ന രുചിയും ആരോഗ്യകരവുമായ ഒരു ഭക്ഷണം പരിചയപ്പെടാം

ഫ്രൂട്ട് സാന്‍ഡ്‌വിച്ച്

വെജും നോണ്‍വെജും ഉള്‍പ്പെടെ കഴിക്കാവുന്ന എല്ലാത്തരം സാന്‍ഡ്വിച്ചുകളും നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ വ്യത്യസ്തവും രുചികരവുമായ ഭക്ഷണമാണ് ഫ്രൂട്ട് സാന്‍ഡ്‌വിച്ച്

ചേരുവകള്‍

രണ്ട് ബ്രെഡ് കഷണങ്ങള്‍, രണ്ട് ഇടത്തരം സ്‌ട്രോബറികള്‍, ഒരു ടേബിള്‍ സ്പൂണ്‍ മിക്‌സഡ് ഫ്രൂട്ട് ജാം, ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ, 1/4 വാഴപ്പഴം, നാല് ബ്ലൂബെറി, ഒരു നുള്ള് ഉപ്പ്

തയ്യാറാക്കേണ്ട വിധം

രണ്ട് ബ്രെഡ് സ്ലൈസുകള്‍ എടുത്ത് ഒന്നില്‍ ജാമും മറ്റൊന്നില്‍ വെണ്ണയും പുരട്ടുക

പഴങ്ങള്‍ കഴിയുന്നത്ര കനം കുറച്ച് മുറിച്ച് ഒരു ബ്രെഡ് സ്ലൈസില്‍ പരത്തി വെക്കുക. ഒര് നുള്ള് ഉപ്പ് വിതറുക. ഇത് മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ട് മൂടുക

രുചികരമായ ഫ്രൂട്ട് സാന്‍ഡ്‌വിച്ച് തയ്യാര്‍. കുറച്ച് ഫ്രൂട്‌സ് മുകളില്‍ വിതറി വിളമ്പാം