കൊടും ചൂടിൽ കണ്ണിനെ സംരക്ഷിക്കാം; പിന്തുടരൂ ഈ മാർഗങ്ങള്‍

വെബ് ഡെസ്ക്

കടുത്ത ചൂടില്‍ കണ്ണുകളുടെ സംരക്ഷണം പ്രധാനമാണ്

കനത്ത വെയില്‍ കണ്ണിലെ ജലാംശം ഇല്ലാതാക്കുകയും ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാനും ഇടയുണ്ട്

ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാനുള്ള മാർഗങ്ങള്‍ പരിശോധിക്കാം

സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുക

കണ്ണില്‍ വെയിലടിക്കുന്നത് കുറയ്ക്കാൻ തൊപ്പി ധരിക്കുക

സ്ക്രീൻ ടൈം കുറയ്ക്കുക. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ടിവി എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഇതിന് കഴിയും

ശരീരത്തില്‍ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക

എ സി ഉപയോഗിക്കുന്ന ശീലം കുറയ്ക്കുക. ഇത് കണ്ണിന്റെ വരള്‍ച്ചയ്ക്ക് കാരണമാകും