മുടി തഴച്ചുവളരാൻ ഉപയോഗിക്കാം ബദാം ഓയിൽ

വെബ് ഡെസ്ക്

ബദാമിൽ നിന്ന് നിർമ്മിക്കുന്ന എണ്ണയാണ് ബദാം ഓയിൽ. ചർമ്മത്തിനും തലമുടിക്കും ഒരുപോലെ മികച്ചത്

പ്രോട്ടീൻ, ഒമേഗ3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് ബദാം ഓയിൽ. ഇവ മുടിയുടെ വളർച്ചക്കും മുടി കൊഴിച്ചിൽ തടയാനും ഫലപ്രദമാണ്

ബദാം ഓയിൽ ഉപയോഗിച്ച് തല മസ്സാജ് ചെയ്യുന്നതിലൂടെ ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കും. ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും

തേൻ, തൈര്, മുട്ട തുടങ്ങിയ പ്രകൃതിദത്ത ചേരുവകളുമായി ചേർത്ത് ഹെയർ മാസ്ക്കുകളിൽ ബദാം ഓയിൽ ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയുന്നത് ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കും

ലീവ് - ഇൻ കണ്ടീഷണറായും ബദാം ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി വരണ്ടതാക്കാതെ ഹൈഡ്രേറ്റ് ചെയ്ത് ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കും

തലയിലെ താരന്‍ അകറ്റാനും ബദാം ഓയിൽ ഉത്തമമാണ്. ബദാം ഓയിൽ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തല മസാജ് ചെയുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും

ബദാം ഓയിലിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ മുടി കൊഴിച്ചിലിന്റെയും അറ്റം പിളരുന്നതിനെതിരെയും പ്രവർത്തിക്കുകയും, ബദാം എണ്ണയിലെ സ്വാഭാവിക എസ്‌പി‌എഫ് മുടിയെ സൂര്യപ്രകാശം, മലിനീകരണം പോലുള്ള കൂടുതൽ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു

ഉപയോഗിക്കുന്നതിന് മുൻപ് എണ്ണ ചെറുതായി ചൂടാക്കുന്നത് കൂടുതൽ ഫലപ്രദമാക്കും