നന്നായി എഴുതാൻ കഴിവുള്ളവരാണോ ? എങ്കിൽ ഉയർന്ന ശമ്പളമുള്ള ജോലികൾ ഇതാ

വെബ് ഡെസ്ക്

നന്നായി എഴുതാൻ പറ്റുക എന്നത് ഒരു കഴിവാണ്. കാര്യങ്ങൾ ചുരുക്കി, വ്യക്തമായി പറയുക എന്നതാണ് പ്രധാനം. വായിക്കുന്നവർക്ക് വളരെ ലളിതമായി കാര്യങ്ങൾ മനസിലാക്കാനാകണം

എഴുത്ത് പ്രിയപ്പെട്ടതാണെങ്കിൽ അതുമായി ബന്ധപ്പെട്ട കരിയർ തിരഞ്ഞടുക്കുന്നതാണ് എപ്പോഴും നല്ലത്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോഴാണ് എപ്പോഴും നമുക്ക് ഉയർച്ചയുണ്ടാവുക

എഴുതാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് നോക്കാവുന്ന എഴുത്തുമായി ബന്ധപ്പെട്ട ഉയർന്ന ശമ്പളമുള്ള ജോലികൾ ഇതാ

എഡിറ്റർ : നമ്മൾ എന്തെങ്കിലും എഴുതുമ്പോൾ അതിന്റെ തുടക്കം മുതൽ പ്രസിദ്ധീകരണം വരെയുള്ള കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് എഡിറ്റർമാരാണ്. വ്യാകരണം, ശൈലി, ആഖ്യാനം, ഘടന തുടങ്ങിയ എഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഴത്തിലുള്ള അറിവ് എഡിറ്റർമാർക്കുണ്ടാവണം

കണ്ടന്റ് മാർക്കറ്റിംഗ് മാനേജർ : ഒരു കമ്പനിയുടെ കണ്ടന്റ് സ്റ്റാറ്റർജികൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നൽകുന്നത് കണ്ടന്റ് മാർക്കറ്റിംഗ് മാനേജർമാരാണ്

ടെക്നിക്കൽ റൈറ്റർ : നിർദേശ മാനുവലുകൾ, ട്യൂട്ടോറിയലുകൾ, ലേഖനങ്ങൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി ഉപയോഗസൗഹൃദ ഉള്ളടക്കങ്ങൾ എഴുതുന്ന ആൾക്കാരാണ് ടെക്നിക്കൽ റൈറ്റേഴ്‌സ്

പിആർ മാനേജർ : ഒരു വ്യക്തി, കമ്പനി, പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് എന്നിവയുടെ പ്രതിച്ഛായ നന്നായി കൊണ്ടുപോകാൻ ചുമതലപ്പെട്ടവരാണ് പിആർ മാനേജർമാർ. അതിനായി വിവിധ തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് അവരാണ്

കോപ്പി റൈറ്റർ : പരസ്യങ്ങളിലോ വെബ്സൈറ്റ് ലാൻഡിംഗ് പേജുകളിലോ സെയിൽ ലെറ്ററുകളിലോ വായനക്കാരെ ആകർഷിക്കാനായി മികച്ച കണ്ടന്റുകൾ തയ്യാറാക്കുന്നവരാണ് കോപ്പി റൈറ്റർമാർ