ജിമ്മിൽ പോവാതെ ഫിറ്റാകാം; വീട്ടില്‍ ശീലമാക്കാം ഈ കാര്യങ്ങള്‍

വെബ് ഡെസ്ക്

ഫിറ്റ്നസ് നിലനിർത്താൻ ജിമ്മുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ജിമ്മിൽ പോകാതെയും നമുക്ക് ശരീരം ഫിറ്റ് ആയി സൂക്ഷിക്കാം. അതിനായി നിങ്ങളുടെ ദിനചര്യകളിൽ ഈ ശീലങ്ങൾ ഉൾപ്പെടുത്തിയാൽ മതി.

ശരീരം നന്നായി ചലിപ്പിക്കുക. ചെറിയ ദൂരം ഓടുകയോ നടക്കുകയോ സൈക്കിളിങ് ചെയ്യുകയോ ചെയ്യാം. എലവേറ്റർ ഉപയോഗിക്കാതെ പടികൾ കയറാം.

നന്നായി ഉറങ്ങുക . ആരോഗ്യകരമായ ജീവിത ശൈലിയുടെ ഒരു സുപ്രധാന ഭാഗമാണ് നല്ല ഉറക്കം. പതിവ് ഉറക്കസമയം ക്രമീകരിക്കുക. ഉറങ്ങുന്നതിന് മുൻപുള്ള അമിത സ്ക്രീൻ ടൈം ഒഴിവാക്കുക.

നന്നായി വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക. അതിനായി വെള്ളം കുടിക്കുക. മധുരമുള്ള പാനീയങ്ങളും മദ്യവും ഒഴിവാക്കണം.

ഹോം വർക്ക് ഔട്ടുകൾ. വീട് ഒരു വ്യക്തിഗത ഫിറ്റ്നസ് സങ്കേതമാക്കി മാറ്റുക. വീട്ടിൽ വച്ച് വ്യായാമങ്ങള്‍ ചെയ്യുക. കൃത്യമായ എക്സൈസ് പ്ലാനുകൾ നോക്കി മനസിലാക്കണം

സമീകൃതാഹാരം ഇല്ലാതെ ആരോഗ്യകരമായ ഒരു ജീവിത ശൈലിയെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകില്ല. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനും എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രൊസസ് ഫുഡ്, ജങ്ക് സ്നാക്സുകൾ, അമിതമായ മധുര പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക

ശാരീരികാധ്വാനം ചെയ്യുക. അതിന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാം. ഹൈക്കിങ്, സൈക്ലിങ്, ഡാൻസ് , എന്തെങ്കിലും സ്‌പോർട് ഐറ്റംസ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. വ്യായാമം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക

മെഡിറ്റേഷൻ പോലുള്ളവയും ദിനചര്യയുടെ ഭാഗമാക്കാം. ശാരീരിക ക്ഷേമത്തോടൊപ്പം മാനസിക ക്ഷേമം ഉറപ്പാക്കാനും സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.